ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 96,982 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 1,26,86,049 ആയി.
50,143 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,17,32,279 ആയി. 446 പേര്‍ കൂടി മരിച്ചതോടെ മരണം 1,65,547 ആയി ഉയര്‍ന്നു. 7,88,223 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, കര്‍ണാടക, കേരളം, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 8,31,10,926 പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 43,00,966 പേര്‍ ഇന്നലെ വാക്‌സിന്‍ സ്വീകരിച്ചു. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നത്.