എന്‍ വി രമണ ഇന്ത്യയുടെ അടുത്ത ചീഫ് ‌ജസ്‌റ്റിസ് ; ഏപ്രില്‍ 24ന് സത്യപ്രതിജ്ഞ ചെയ്യും

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യയുടെ നാല്‍പത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്‌റ്റിസായി എന്‍. വി രമണയെ രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് നിയമിച്ചു. ജസ്‌റ്റിസ് എസ്.എ ബോബ്‌ഡെ ഏപ്രില്‍ 23ന് സ്ഥാനമൊഴിയും. ഏപ്രില്‍ 24ന് എന്‍.വി രമണ സ്ഥാനമേല്‍ക്കും. 2022 ഓഗസ്‌റ്റ് 26വരെ ജസ്‌റ്റിസ് രമണയ്‌ക്ക് കാലാവധിയുണ്ട്.

ആന്ധ്രാ പ്രദേശിലെ കൃഷ്‌ണാ ജില്ലയിലെ പൊന്നാവാരം ഗ്രാമത്തില്‍ 1957 ഓഗസ്‌റ്റ് 27നാണ് ജസ്‌റ്രിസ് എന്‍.വി രമണ ജനിച്ചത്. അദ്ദേഹം അഭിഭാഷകനായി എന്‍റോള്‍ ചെയ്‌തത് 1983 ഫെബ്രുവരി 10നാണ്. ആന്ധ്രാ പ്രദേശ് ഹൈക്കോടതിയില്‍ ജഡ്‌ജിയായി 2000 ജൂണ്‍ 27ന് നിയമിതനായി. 2013 മാര്‍ച്ച്‌ 10 മുതല്‍ മേയ് 20 വരെ ആക്‌ടിംഗ് ചീഫ്‌ ജസ്‌റ്റിസായി. 2013 സെപ്‌തംബര്‍ രണ്ടിന് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്‌റ്റിസായി നിയമിതനായി. 2014 ഫെബ്രുവരി 17ന് സുപ്രീംകോടതി ജഡ്‌ജിയായി.

 

 

 

 

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...