ന്യൂഡല്‍ഹി : രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 8000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,329 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.മൂന്നു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗ സ്ഥിരീകരണ നിരക്കാണിത്. കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇതിനു മുമ്ബ് രോഗികളുടെ എണ്ണം 8000 കവിഞ്ഞത്. 8,013 രോഗികള്‍. 24 മണിക്കൂറിനിടെ 10 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ രാജ്യത്ത് 40,370 കോവിഡ് രോഗികളാണുള്ളത്. രാജ്യത്തെ പ്രതിദിന കോവിഡ് സ്ഥിരീകരണ നിരക്ക് 2.13 ശതമാനമാണ്.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 8000 കടന്നു
RECENT NEWS
Advertisment