Friday, June 21, 2024 9:38 pm

13 ദി​വ​സ​ത്തി​നി​ടെ 164 ​കോ​വി​ഡ് കേസുകള്‍ ; ലോ​ക് ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ വ​ന്ന​ത് തി​രി​ച്ച​ടി​യാ​കു​ന്നു

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി :​ സം​സ്​​ഥാ​ന​ത്ത്​ കോ​വി​ഡി​​ന്റെ  മൂ​ന്നാം​ഘ​ട്ടം. 13 ദി​വ​സ​ത്തി​നി​ടെ 164 പേ​ര്‍​ക്കാ​ണ്​ കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച​ത്. ബു​ധ​നാ​ഴ്​​ച മാ​ത്രം 24 പേ​ര്‍​ക്കാ​ണ്​ രോഗം സ്​​ഥി​രീ​ക​രി​ച്ച​ത്. പ്ര​വാ​സി​ക​ളും ഇ​ത​ര​ സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍​നി​ന്നു​ള്ള​ മലയാളിക​ളും വരുമ്പോള്‍ ഇ​ത്​ പ്ര​തീ​ക്ഷി​ച്ച​താ​ണെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും രോ​ഗം ഭേദമാകുന്നവരെക്കാള്‍ സ്​​ഥി​രീ​ക​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടു​ന്ന​ത്​ വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു​ണ്ട്​​. ലോ​ക് ഡൗ​ണ്‍ നിയന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ വ​ന്ന​തും തി​രി​ച്ച​ടി​യാ​കു​ന്നു.

മാ​ര്‍​ച്ച്‌  23 നാ​ണ്​​ സ​ര്‍​ക്കാ​ര്‍ അ​ട​ച്ചു​പൂ​ട്ട​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. 91 പേ​രാ​ണ് അ​ന്ന് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. 74,398 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലും. മേ​യ് ഒ​ന്ന്, മൂ​ന്ന്, നാ​ല്, ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ല്‍ സം​സ്ഥാ​ന​ത്ത് പു​തു​താ​യി കോ​വി​ഡ്​ ബാ​ധി​ച്ച ആരും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പ്ര​വാ​സി​ക​ളു​മാ​യി മേ​യ് ഏ​ഴി​നാ​ണ് വി​ദേ​ശ​ത്തു​നി​ന്ന്​ വി​മാ​നം വ​ന്നു​തു​ട​ങ്ങി​യ​ത്. എ​ട്ടി​ന്​ ഒരാള്‍ക്ക്​ രോ​ഗ​ബാ​ധ സ്​​ഥി​രീ​ക​രി​ച്ചു. അ​ന്ന് ആ​കെ ചി​കി​ത്സ​യി​ലു​ള്ള രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 16 ആ​യി​രു​ന്നു. 13ന് ​പുതി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം പ​ത്താ​യി. മേ​യ്​ 14ന്​ 26, 15​ന് 16, 16ന് 11, 17​ന് 14, 18ന് 29, 19​ന്​ 12, 20ന്​ ​24 ​പോ​സി​റ്റീ​വ്​ കേ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ഇ​പ്പോ​ള്‍ സം​സ്ഥാ​ന​ത്ത് 161 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

സ​മൂ​ഹ​ത്തി​ല്‍ പൊ​തു​വെ​യു​ണ്ടാ​കു​ന്ന ചെ​റി​യ ജാ​ഗ്ര​ത​ക്കു​റ​വ്​ വ​ലി​യ ആ​പ​ത്ത്​ ക്ഷ​ണി​ച്ചു​ വ​രു​ത്തും. ചൊ​വ്വാ​ഴ്​​ച​വ​രെ​യു​ള്ള ക​ണ​ക്ക്​ പ്ര​കാ​രം 72,000ത്തോ​ളം പേ​ര്‍ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. തു​ട​ക്ക​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ജാഗ്രത ഇ​പ്പോ​ള്‍ ക്വാ​റ​ന്‍​റീ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഉ​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ലും സം​ശ​യ​മു​ണ്ട്. ആ​ള്‍​ക്കാ​രു​ടെ എ​ണ്ണം കൂടിയതിനാ​ല്‍ എ​ല്ലാ​യി​ട​ങ്ങ​ളി​ലും സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ത്തി​ന്​ പെ​ട്ടെന്ന്​ എ​ത്താ​നാ​കാ​ത്ത​തും പ്ര​തി​സ​ന്ധി​യാ​ണ്. വീടുകളി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ അ​യ​ഞ്ഞാ​ല്‍ രോ​ഗം പു​റ​ത്തേ​ക്ക് വേ​ഗ​മെ​ത്തും. അ​ത് സ​മൂ​ഹ​വ്യാ​പ​ന​ത്തി​നും വ​ഴി​വെ​ക്കും.
ജ​ന​ങ്ങ​ളു​ടെ ദു​രി​തം കു​റ​ക്കാ​നാ​ണ്​ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ്​ ന​ല്‍​കി​യ​ത്. എ​ന്നാ​ല്‍ ജ​ന​ങ്ങ​ള്‍ കൂ​ട്ട​ത്തോ​ടെ നി​ര​ത്തി​ലി​റ​ങ്ങു​ന്ന കാ​ഴ്ച​യാ​ണ്​ ഇ​പ്പോ​ള്‍ കാ​ണു​ന്ന​ത്. ര​ണ്ടു​മാ​സം അ​ട​ച്ചി​ട്ട​തി​​ന്റെ  പ്ര​യോ​ജ​നം ഇ​തോ​ടെ നഷ്ടമാകുമോയെ​ന്ന ആ​ശ​ങ്ക​യും ഇ​പ്പോ​ഴു​ണ്ട്. ലോ​ക് ഡൗ​ണി​ന് മു​മ്പ് കേ​ര​ള​ത്തി​ല്‍ ബ്രേ​ക് ദ ​ചെ​യി​ന്‍ കാ​മ്പയിന്‍  ആരംഭി​ച്ചി​രു​ന്നു. കാ​ര്യ​ക്ഷ​മ​മാ​യി മു​ന്നോ​ട്ട് പോ​യെ​ങ്കി​ലും ഇ​പ്പോ​ള്‍ അ​ത്ത​ര​മൊ​രു ജാ​ഗ്ര​ത​യി​ല്ല. ഹാ​ന്‍​ഡ്​​ സാനിറ്റൈസറുടെ ഉ​പ​യോ​ഗ​വും പ​രി​മി​ത​മാ​ണ്. ജനങ്ങള്‍ കയറിയിറങ്ങുന്ന മിക്ക എറ്റിഎം കളിലും സാനിട്ടൈസര്‍ കാണാനില്ല. ബാങ്കുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല. ഗുരുതരമായ ഭവിഷ്യത്തുകളിലേക്കാണ് കേരളം മുന്നോട്ടു പോകുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ണൂർ വിമാനത്താവളത്തിൽ നിന്നിറങ്ങിയ യാത്രക്കാരൻ ഒരു കിലോയിലധികം സ്വർണവുമായി പോലീസിന്‍റെ പിടിയിൽ

0
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്നിറങ്ങിയ യാത്രക്കാരൻ ഒരു കിലോയിലധികം സ്വർണവുമായി പോലീസിന്‍റെ...

നെടുമങ്ങാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം

0
തിരുവനന്തപുരം: നെടുമങ്ങാട് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വഴിയാത്രക്കാരന് ദാരുണാന്ത്യം. കരകുളത്തെ...

സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗം, കൊടിക്കുന്നിലിനെ എന്തിന് തഴഞ്ഞു ; കടുത്ത പ്രതിഷേധം...

0
തിരുവനന്തപുരം: പാർലമെന്‍ററി കീഴ്വഴക്കങ്ങൾ ലംഘിച്ച് കൊണ്ട് ലോക്സഭ പ്രോംടേം സ്പീക്കറെ നിയമിച്ച...

വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി ; 2 പേർ കസ്റ്റഡിയിൽ

0
മലപ്പുറം : വളാഞ്ചേരിയിൽ ഭർതൃമതിയെ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി...