ലോകത്ത് അരക്കോടി കടന്നു കോവിഡ് രോഗികള്‍ ; മരണം 3.3 ലക്ഷം

For full experience, Download our mobile application:
Get it on Google Play

വാഷിംഗടണ്‍: ലോകത്ത്  കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു. റഷ്യയില്‍ രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിലേറെയായി. ബ്രസീലില്‍ 20,000 ത്തോളം പേര്‍ക്ക് പുതിയതായി രോഗം കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ 888 പേരാണ് മരിച്ചത്. പെറുവില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 54,000 ത്തിലധികം കേസുകളുള്ള മെക്സിക്കോയില്‍ മരണസംഖ്യ 5,666 ആയി. ചിലിയില്‍ രോഗികളുടെ എണ്ണം 53,617 ആയി ഉയര്‍ന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം ഒറ്റ ദിവസത്തില്‍ 1,06,000 കേസുകളാണ് ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ മരിച്ചവരുടെ എണ്ണം 3.27 ലക്ഷത്തിലേറെയായി. ഇതില്‍ ഏറിയ പങ്കും അമേരിക്കയിലും യുകെയിലുമാണ്.

ലോകത്ത് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത അമേരിക്കയില്‍ പതിനഞ്ചര ലക്ഷത്തിലധികം പേര്‍ക്ക് രോഗമുണ്ട്. 93,406 പേര്‍ മരിച്ചു. യുകെയില്‍ 35,786 പേരും ഇറ്റലിയില്‍ 32,330 പേരും ഫ്രാന്‍സില്‍ 28,135 പേരും സ്പെയിനില്‍ 27,888 പേരും മരിച്ചു.

അമേരിക്കയ്ക്ക് പിന്നില്‍ റഷ്യയിലും ബ്രസീലിലുമാണ് കൂടുതല്‍ കേസുകള്‍ കണ്ടെത്തിയത്. ബ്രസീലില്‍ 2.91ലക്ഷം പേര്‍ക്ക് രോഗമുണ്ട്. യുകെയില്‍ 2.49 ലക്ഷം പേര്‍ക്കും സ്പെയിനില്‍ 2.32 ലക്ഷം പേര്‍ക്കും ഇറ്റലിയില്‍ 2.27 ലക്ഷം പേര്‍ക്കും കൊവിഡ് പിടിപ്പെട്ടു. ആകെ 18.95 ലക്ഷം പേരുടെ രോഗം ഭേദമായി. അമേരിക്കയില്‍ 2.94 ലക്ഷം പേരുടെയും ജര്‍മനിയില്‍ 1.56 ലക്ഷം പേരുടെയും രോഗം മാറി.

ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 1,06,750 ആയി ഉയര്‍ന്നു. ഇതില്‍ 42,298 പേരുടെ രോഗം ഭേദമായി. ഇതുവരെ 3303 പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗമുള്ള മഹാരാഷ്ട്രയില്‍ 37,136 പേര്‍ക്കാണ് കൊറോണ വൈറസ് പിടിപ്പെട്ടിട്ടുള്ളത്. ഗുജറാത്തില്‍ 12,140 പേര്‍ക്കും തമിഴ്നാട്ടില്‍ 12,448 പേര്‍ക്കും രോഗമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...