Wednesday, April 23, 2025 4:03 pm

കോവിഡ് വ്യാപനം കുറയുന്നതിന്റെ ആദ്യ സൂചനകളുണ്ടെന്ന് ആരോഗ്യമന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോവിഡ് വ്യാപനം കുറയുന്നതിന്റെ ആദ്യ സൂചനകളുണ്ടെന്ന് ആരോഗ്യമന്ത്രാലയം. രാജ്യത്തു ദിവസങ്ങളോളം 4 ലക്ഷത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നിടത്തു കഴിഞ്ഞ രണ്ടു ദിവസമായി കേസുകൾ 4 ലക്ഷത്തിൽ താഴെയാണ്. തിങ്കളാഴ്ച 3.29 ലക്ഷം കേസുകളാണ്.

എന്നാൽ സ്ഥിതി ഇപ്പോഴും ആശാവഹമല്ല. ഒരു ലക്ഷത്തിലേറെപ്പേ‍ർ ചികിത്സയിലുള്ള 13 സംസ്ഥാനങ്ങളുണ്ട്. 4.20 ലക്ഷം പേർ ചികിത്സയിലുള്ള കേരളം മൂന്നാം സ്ഥാനത്താണ്. കോവിഡ് സ്ഥിരീകരണ നിരക്കിന്റെ കാര്യത്തിലും കേരളത്തിൽ സ്ഥിതി മോശമാണ്. 26 സംസ്ഥാനങ്ങളിൽ സ്ഥിരീകരണനിരക്കു 15 ശതമാനത്തിനു മുകളിലാണ്. ഡൽഹി, മഹാരാഷ്ട്ര, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസുകൾ കുറയുമ്പോൾ കേരളം, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ കൂടുകയാണ്.

രണ്ടാം ഡോസ് എടുക്കാനുള്ളവർക്കു മുൻഗണന നൽകണമെന്ന നി‍ർദേശം ആവർത്തിച്ചു കേന്ദ്ര സർക്കാർ. കേന്ദ്രം അനുവദിക്കുന്ന സൗജന്യ വാക്സീൻ 45 വയസ്സിനു മുകളിലുള്ളവരുടെ ഉപയോഗത്തിനു മാത്രമാണ്. ഇതിൽ കുറഞ്ഞത് 70% രണ്ടാം ഡോസുകാർക്കായി ഉപയോഗിക്കണം. ആവശ്യമെങ്കിൽ പൂർണമായി ഉപയോഗിക്കാനും സംസ്ഥാനങ്ങൾക്ക് അനുമതി നൽകി. 3 ദിവസത്തിനുള്ളിൽ 7 ലക്ഷം ഡോസ് വാക്സീനുകൾ കൂടി സംസ്ഥാനങ്ങൾക്കു ലഭ്യമാക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെന്നൈയിൽ ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ച പിതാവിനെ കുത്തിക്കൊലപ്പെടുത്തി

0
ചെന്നൈ: ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ച പിതാവിനെ 29 വയസ്സുകാരൻ കുത്തിക്കൊലപ്പെടുത്തി. ചെന്നൈയിലാണ്...

പഹൽഗാം ആക്രമണത്തിൽ മരിച്ചവർക്ക് ഡി.സി.സിയുടെ ആദരാഞ്ജലി ഇന്ന് വൈകിട്ട് 6 -മണിക്ക് ഗാന്ധി സ്ക്വയറിൽ

0
പത്തനംതിട്ട : കാശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചും ജീവൻ നഷ്ടപ്പെവർക്ക്...

പഹൽഗാം ഭീകരാക്രമണം : പാക്കിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ

0
ജമ്മുകശ്മീർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. പാക്കിസ്ഥാനുനമായുള്ള...

താനുമായുള്ള സൗഹൃദം വേര്‍പെടുത്തിയെന്ന പേരില്‍ യുവതിയെ മാരകമായി കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍

0
കോഴിക്കോട്: താനുമായുള്ള സൗഹൃദം വേര്‍പ്പെടുത്തിയെന്ന പേരില്‍ യുവതിയെ മാരകമായി കുത്തിപരിക്കേല്‍പ്പിച്ച കേസില്‍...