കോവിഡ് വ്യാപനം കുറയുന്നതിന്റെ ആദ്യ സൂചനകളുണ്ടെന്ന് ആരോഗ്യമന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കോവിഡ് വ്യാപനം കുറയുന്നതിന്റെ ആദ്യ സൂചനകളുണ്ടെന്ന് ആരോഗ്യമന്ത്രാലയം. രാജ്യത്തു ദിവസങ്ങളോളം 4 ലക്ഷത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നിടത്തു കഴിഞ്ഞ രണ്ടു ദിവസമായി കേസുകൾ 4 ലക്ഷത്തിൽ താഴെയാണ്. തിങ്കളാഴ്ച 3.29 ലക്ഷം കേസുകളാണ്.

എന്നാൽ സ്ഥിതി ഇപ്പോഴും ആശാവഹമല്ല. ഒരു ലക്ഷത്തിലേറെപ്പേ‍ർ ചികിത്സയിലുള്ള 13 സംസ്ഥാനങ്ങളുണ്ട്. 4.20 ലക്ഷം പേർ ചികിത്സയിലുള്ള കേരളം മൂന്നാം സ്ഥാനത്താണ്. കോവിഡ് സ്ഥിരീകരണ നിരക്കിന്റെ കാര്യത്തിലും കേരളത്തിൽ സ്ഥിതി മോശമാണ്. 26 സംസ്ഥാനങ്ങളിൽ സ്ഥിരീകരണനിരക്കു 15 ശതമാനത്തിനു മുകളിലാണ്. ഡൽഹി, മഹാരാഷ്ട്ര, യുപി തുടങ്ങിയ സംസ്ഥാനങ്ങളിൽ കേസുകൾ കുറയുമ്പോൾ കേരളം, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ കൂടുകയാണ്.

രണ്ടാം ഡോസ് എടുക്കാനുള്ളവർക്കു മുൻഗണന നൽകണമെന്ന നി‍ർദേശം ആവർത്തിച്ചു കേന്ദ്ര സർക്കാർ. കേന്ദ്രം അനുവദിക്കുന്ന സൗജന്യ വാക്സീൻ 45 വയസ്സിനു മുകളിലുള്ളവരുടെ ഉപയോഗത്തിനു മാത്രമാണ്. ഇതിൽ കുറഞ്ഞത് 70% രണ്ടാം ഡോസുകാർക്കായി ഉപയോഗിക്കണം. ആവശ്യമെങ്കിൽ പൂർണമായി ഉപയോഗിക്കാനും സംസ്ഥാനങ്ങൾക്ക് അനുമതി നൽകി. 3 ദിവസത്തിനുള്ളിൽ 7 ലക്ഷം ഡോസ് വാക്സീനുകൾ കൂടി സംസ്ഥാനങ്ങൾക്കു ലഭ്യമാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...