തിരുവനന്തപുരം : കോവിഡ് കേസുകളിൽ വർധനയില്ലെന്നും റാപ്പിഡ് റെസ്പോൻസ് ടീമിന്‍റെ യോഗം ചേരുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ്. കൊവിഡ് വ്യാപനത്തില്‍ നിലവില്‍ ആശങ്ക പെടേണ്ട സാഹചര്യമില്ല. കേരളത്തില്‍ കോവിഡ് കേസുകള്‍ കുറവാണ്. എന്നാല്‍ രോഗം ബാധിക്കാതിരിക്കാന്‍ എല്ലാവരും പ്രത്യേകം സ്വയം ശ്രദ്ധിക്കണം. കൊവിഡ് പ്രതിരോധം കേരളത്തിലും ശക്തമാക്കും. മന്ത്രി വീണ ജോര്‍ജിന്‍റെ നേതൃത്വത്തില്‍ ദിവസവും യോഗം ചേരും. കൊവിഡില്‍ പഠിച്ച ശീലങ്ങള്‍ വീണ്ടും പ്രാവര്‍ത്തികമാക്കണം. രോഗബാധയുള്ളവരുമായി അടുത്തിടപഴകരുത്. സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും മുഖ്യമന്ത്രി.
ചൈനയില്‍ കോവിഡ് വ്യാപനത്തിന് കാരണമായ വകഭേദം ഇന്ത്യയിലും കണ്ടെത്തി. ബി.എഫ് 7 ഒമിക്രോണ്‍ വകഭേദം ഗുജറാത്തില്‍ 61കാരിയില്‍ സ്ഥിരീകരിച്ചു. അമേരിക്കയില്‍ നിന്ന് അടുത്തിടെയാണ് ഇവര്‍ മടങ്ങിയെത്തിയത്. ബിഎഫ് 7 ഇന്ത്യയില്‍ സ്ഥിരീകരിക്കുന്നത് ആദ്യമായാണ്. അതേസമയം വിമാനത്താവളങ്ങളില്‍ കോവിഡ് പരിശോധന പുനരാരംഭിച്ചു. രാജ്യാന്തര യാത്രികരുടെ സ്രവം ശേഖരിക്കൽ തുടങ്ങി. കോവിഡില്‍ ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ജാഗ്രത തുടരണം, നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിര്‍ദേശിച്ചു. മുന്‍കരുതല്‍ ഡോസ് എടുക്കുന്നതില്‍ വീഴ്ച പാടില്ലെന്ന് നീതി ആയോഗം അംഗം വി.കെ.പോളും പറഞ്ഞു.
നിലവിൽ കോവിഡ് കേസുകളിൽ വർധനവില്ലെന്നും റാപ്പിഡ് റെസ്പോൻസ് ടീമിന്‍റെ യോഗം ചേരുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ടു നിലവിൽ ആശങ്കകളില്ല. ആവശ്യമെങ്കിൽ കോവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.