Thursday, July 3, 2025 6:45 pm

കോവിഡ്‌ സർട്ടിഫിക്കറ്റ്‌ : കർണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കും യാത്രക്കാർ കുറയുന്നു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കേരളത്തിൽനിന്നുള്ളവർക്ക്‌ കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കിയതോടെ കർണാടകത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുള്ള യാത്രക്കാർ കുറഞ്ഞു. ബസ്‌ സർവ്വീസുകളും വെട്ടിച്ചുരുക്കി. സംസ്ഥാനാതിർത്തികളിൽ യാത്രാവിലക്ക്‌ പാടില്ലെന്ന കേന്ദ്രസർക്കാരിന്റെ നിർദേശം മറികടന്നാണ്‌ കർണാടകയുടെയും തമിഴ്‌നാടിന്റെയും നടപടികൾ.

കർണാടകയുടെ മൂലഹള്ള, ബാവലി, കുട്ട ചെക്ക്‌ പോസ്‌റ്റുകളിൽ പരിശോധന ശക്തമാണ്‌.‌ കെഎസ്‌ആർടിസി ബസുകളിൽ കർശന പരിശോധന ഉണ്ടായില്ല. സ്വകാര്യവാഹനങ്ങളിലെത്തിയ എല്ലാവരോടും കോവിഡ്‌ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ്‌ ഇല്ലാത്ത വിനോദസഞ്ചാരികളെ ഉൾപ്പെടെ തിരിച്ചയച്ചു. കേരളത്തിൽനിന്നുള്ള ബസിലെത്തുന്നവരെ മൈസൂരു, ബംഗളൂരു ബസ്‌ സ്‌റ്റാൻഡുകളിലും പരിശോധിക്കുന്നുണ്ട്‌. ചരക്ക്‌ വാഹന ഡ്രൈവർക്കും സഹായിക്കും ഒരു ആർടിപിസിആർ ഫലം 15 ദിവസത്തേക്ക്‌ ഉപയോഗിക്കാമെന്നത്‌ മാത്രമാണ്‌ ഇളവ്‌.

കേരളത്തിൽനിന്ന്‌ മൈസൂരുവിലേക്കും ബംഗളൂരുവിലേക്കുമുള്ള സർവ്വീസുകളിൽ കെഎസ്‌ആർടിസി നിയന്ത്രണം ഏർപ്പെടുത്തി. ബത്തേരി ഡിപ്പോയിൽനിന്ന്‌ രണ്ട്‌ ദിവസമായി സർവ്വീസില്ല. കോഴിക്കോട്‌ ഉൾപ്പെടെ മറ്റു ഡിപ്പോകളിലെ ബസുകൾ ഓടിയെങ്കിലും യാത്രക്കാർ കുറവാണ്‌. തമിഴ്‌നാട്ടിലേക്കും കെഎസ്‌ആർടിസി സർവ്വീസില്ല.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തൃശൂർ അളഗപ്പനഗര്‍ യൂണിയന്‍ സ്റ്റോപ്പിനു സമീപം കെട്ടിടം തകര്‍ന്നു വീണു

0
തൃശൂർ: അളഗപ്പനഗര്‍ യൂണിയന്‍ സ്റ്റോപ്പിനു സമീപം കെട്ടിടം തകര്‍ന്നു വീണു. കടമുറികള്‍ പ്രവര്‍ത്തിച്ചിരുന്ന...

റവാഡ ചന്ദ്രശേഖറിൻ്റെ നിർദ്ദേശപ്രകാരം ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്

0
തിരുവനന്തപുരം: ഗുണ്ടകളെ പൂട്ടാൻ കടുത്ത നടപടിക്ക് ഒരുങ്ങി പോലീസ്. ഇത് സംബന്ധിച്ച്...

ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ കർശന നടപടികളുമായി തിരുവിതാംകൂർ...

0
തിരുവനന്തപുരം: ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ...

സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു

0
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ...