Saturday, April 19, 2025 8:02 am

കുട്ടികളെയും കോവിഡ് കീഴടക്കുന്നു ; ആശങ്കയില്‍ രാജ്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡ്​ മഹാമാരിയുടെ രണ്ടാം തരംഗം രാജ്യത്തെ വിറപ്പിക്കുന്ന സാഹചര്യത്തില്‍ എല്ലാ പ്രായത്തിലുള്ളവരും ജാഗ്രതയിലാണ്​. ആദ്യ വരവില്‍ കോവിഡ്​ പ്രായമായവരെയാണ്​ ഏറ്റവും കൂടുതലായി ബാധിച്ചിരുന്നതെങ്കില്‍ രണ്ടാം വരവില്‍ അത്​ ഏത്​ പ്രായക്കാരെയും രോഗിയാക്കുന്ന കാഴ്ചയാണ്​. മുന്‍ഗാമിയെ അപേക്ഷിച്ച്‌​ വകഭേദം സംഭവിച്ച കോറോണ വൈറസ്​ കാരണം​ രോഗബാധിതരുടെ എണ്ണവും മരണനിരക്കും കുത്തനെ കൂടുകയാണ്​.

രണ്ടാം തരംഗത്തില്‍ 25 മുതല്‍ 45 വയസിനിടയില്‍ പ്രായമുള്ളവരെയാണ്​ ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും കുട്ടികളില്‍ രോഗബാധ റിപ്പോര്‍ട്ട്​ ചെയ്യുന്നത്​ വര്‍ധിച്ചിട്ടുണ്ടെന്നും പ്രശസ്​ത ശിശുരോഗ വിദഗ്​ധനായ ഡേ. മഹേഷ്​ ഹിരണന്ദനി പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ മൊത്തം കോവിഡ് കേസുകളില്‍ 8.5 ശതമാനവും 10 വയസിന് താഴെയുള്ള കുട്ടികളാണ്. 300 കോടിയാളുകളെ രോഗം ബാധിക്കുമെന്നാണ്​ ഏറ്റവും പുതിയ പഠനം സൂചിപ്പിക്കുന്നത്​. ആദ്യ തരംഗത്തില്‍ ചുമ, തൊണ്ടവേദന, പനി തുടങ്ങിയ ലക്ഷണങ്ങളുമായായിരുന്നു കുട്ടികള്‍ വന്നത്​. എന്നാല്‍ രണ്ടാം തരംഗത്തില്‍ വയറിളക്കം, ചര്‍ദ്ദി, വയറുവേദന, പനി തുടങ്ങിയ ലക്ഷണങ്ങളാണ്​ കാണിക്കുന്നത്​. കുട്ടികള്‍‌ രോഗം വീട്ടിലെ മറ്റുള്ളവര്‍ക്ക്​ പകര്‍ന്ന്​ നല്‍കാന്‍ സാധ്യതയുണ്ട്. അതിനാല്‍‌ അവര്‍‌ എല്ലാ കോവിഡ്​ ചട്ടങ്ങളും കണിശമായി പാലിക്കേണ്ടതുണ്ട്. മാസ്ക്​ ധരിക്കാനും സാമൂഹിക അകലം പാലിക്കാനും വിസമ്മതിക്കുന്നതിനാലും റാലികളും മതപരമായ ചടങ്ങുകളും നടത്തുന്നതിനാലു​മാണ്​​ രോഗബാധ ഇത്ര കണ്ട്​ ഉയരുന്നത്​. രോഗബാധിതരില്‍ തന്നെ വീണ്ടും രോഗം ബാധിക്കാന്‍ ഇത്​ ഇടയാക്കും. മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നും സൂപ്പര്‍ സ്പ്രെഡര്‍ ആകില്ലെന്നും നാം ഉറപ്പാക്കണമെന്നും ഡേ. മഹേഷ്​ ഹിരണന്ദനി പറഞ്ഞു.

കോവിഡ്​ ബാധയുടെ രൂക്ഷത പരിശോധിക്കു​മ്പോള്‍ കുട്ടികള്‍ക്കിടയില്‍ മരണനിരക്ക്​ കുറവാണെന്ന്​ പി.ജി.ഐയിലെ പീഡിയാട്രിക്​ വിഭാഗം തലവനായ പ്രഫ. സുര്‍ജിത്​ സിങ്​ ചൂണ്ടിക്കാണിക്കുന്നു. 10 ദിവസത്തിനിടെ 12 വയസു വരെ പ്രായമുള്ള 8 മുതല്‍12 വരെ കുട്ടികളെ കോവിഡ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ്​ കണക്കുകള്‍. ഈ കുട്ടികളുടെ കൂടെ മാനസിക പിന്തുണ നല്‍കാനായി രക്ഷിതാക്കളെ പ്രവേശിപ്പിക്കുന്നുണ്ട്​.

ഉയര്‍ന്ന ഓക്സിജനും വെന്‍റിലേഷനും ആവശ്യമുള്ള കുട്ടികള്‍ക്ക് സ്റ്റിറോയ്​ഡുകള്‍, റെംഡെസിവിര്‍, ടോസിലിസുമാബ്, ഇമ്മ്യൂണോഗ്ലോബുലിന്‍ എന്നിവ ഡോസ് അഡ്ജസ്റ്റ്മെന്‍റുകള്‍ അനുസരിച്ച്‌ നല്‍കുന്നു. കുട്ടികളില്‍ രോഗമുക്തിനിരക്ക്​ മികച്ചതാണെന്നും ഡോക്​ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. രാജ്യത്ത്​ പ്രതിദിന കോവിഡ്​ കേസുകളുടെ എണ്ണം 2.73 ലക്ഷം കടന്ന്​ കുതിക്കുകയാണ്​. രാജ്യത്ത്​ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 1.5 കോടിയായി ഉയര്‍ന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

109 ചാക്ക് നിരോധിക പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

0
കൊല്ലം : കൊല്ലം നഗരത്തിൽ വൻ ലഹരി വേട്ട. വാഹനത്തിൽ കടത്തുകയായിരുന്ന...

അ​ശ്ര​ദ്ധ​മായി വാ​ഹ​ന​മോ​ടി​ച്ച ഒ​രാ​ൾ പി​ടി​യി​ൽ

0
മ​സ്ക​ത്ത് : ഇ​ബ്രി വി​ലാ​യ​ത്തി​ൽ അ​ശ്ര​ദ്ധ​മാ​യി വാ​ഹ​ന​മോ​ടി​ച്ച​തി​ന് ഒ​രു പൗ​ര​നെ അ​റ​സ്റ്റ്...

17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് : കൊല്ലം സ്വദേശി പൊന്നാനിയിൽ പിടിയിൽ

0
പൊന്നാനി: കേരളം അടക്കം 17 സംസ്ഥാനങ്ങളിൽ ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന...

കെഎം എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ജോമോൻ പുത്തൻപുരക്കൽ

0
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനത്തിൽ സിബിഐ അന്വേഷണം ഉത്തരവിട്ടതിന് പിന്നാലെ...