ഹൈദരാബാദ് : ബ്രിട്ടനില്‍ നിന്നും തെലങ്കാനയിലെത്തിയ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മല്‍ക്കജ്ഗിരി ജില്ലയിലുള്ളവര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ തെലങ്കാനയില്‍ ബ്രിട്ടനില്‍ നിന്ന് എത്തി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി ഉയര്‍ന്നു.
ബ്രിട്ടനില്‍ നിന്ന് എത്തിയ രണ്ട് പേരുടെയും സാമ്പിളുകള്‍ വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും ഫലത്തിനായി കാത്തിരിക്കുകയാണെന്നും സംസ്ഥാന ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ജി. ശ്രീനിവാസ റാവു അറിയിച്ചു. ആകെ രോഗം ബാധിച്ച 20 പേരും വ്യത്യസ്ത ആശുപത്രികളിലെ പ്രത്യേക വാര്‍ഡുകളില്‍ ചികിത്സയിലാണ്.