കെ.എസ്.ആര്‍.ടി.സി ബസ് ചാര്‍ജ് കുറയ്ക്കാന്‍ ഒരുങ്ങുന്നു ; ജനുവരി ഒന്നു മുതല്‍ എല്ലാ ബസുകളും നിരത്തിലിറക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ബസുകളില്‍ തിരക്കേറിത്തുടങ്ങിയ സാഹചര്യത്തില്‍  ബസ് ചാര്‍ജ് കുറയ്ക്കാന്‍ ഒരുക്കവുമായി സര്‍ക്കാര്‍. നിലവിലെ നിരക്ക് എത്ര വരെ കുറയ്ക്കാമെന്നു പരിശോധിച്ച്‌ റിപ്പോര്‍ട്ട് നല്‍കാന്‍ ജനുവരിയില്‍ സര്‍ക്കാര്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷനെ സമീപിക്കും. ഈ റിപ്പോര്‍ട്ടനുസരിച്ച്‌ പുതിയ നിരക്കുകള്‍ തീരുമാനിക്കും.

അതേസമയം ബസ് ചാര്‍ജ് പുനര്‍നിര്‍ണയിക്കുമ്പോള്‍ കഴിഞ്ഞ ജൂണിനു മുമ്പത്തെ നിരക്കിലേക്കു പോകാനാവില്ലെന്നാണ് ഗതാഗത വകുപ്പിന്റെ നിലപാട്. ഡീസല്‍ വില വര്‍ദ്ധന ഉള്‍പ്പെടെ പരിഗണിച്ച്‌ ജൂണിനു മുമ്പത്തേതില്‍ നിന്ന് 10-15% വര്‍ദ്ധന വരുന്ന വിധത്തിലാവും പുതിയ നിരക്കെന്നാണ് സൂചന. കൊവിഡ് മാനദണ്ഡം പാലിച്ച്‌ ബസുകളില്‍ യാത്രക്കാരുടെ എണ്ണം വളരെ കുറയ്‌ക്കേണ്ടി വന്നപ്പോഴാണ് കഴിഞ്ഞ ജൂണ്‍ രണ്ടിന് അന്നത്തെ നിരക്കുകളില്‍ 25% വര്‍ദ്ധന നടപ്പിലാക്കിയത്. ഇപ്പോള്‍ ബസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയതോടെ നിന്നു യാത്രചെയ്യാനും അനുവദിച്ചിട്ടുണ്ട്.

ജനുവരി ഒന്നു മുതല്‍ എല്ലാ ബസുകളും നിരത്തിലിറക്കാനാണ് കെ.എസ്.ആര്‍.ടി.സി തീരുമാനം. ഓര്‍ഡിനറി മിനിമം ചാര്‍ജായ 8 രൂപ നിലനിര്‍ത്തിയാണ് ജൂണില്‍ യാത്രാ നിരക്കു കൂട്ടിയത്. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ച് കിലോമീറ്ററില്‍ (രണ്ട് ഫെയര്‍ സ്റ്റേജ്)​ നിന്ന് രണ്ടരയായി (ഒരു ഫെയ‌ര്‍ സ്റ്റേജ്)​ കുറച്ചിരുന്നു. കിലോമീറ്റര്‍ നിരക്ക് 70 പൈസയായിരുന്നത് 90 പൈസയാക്കി. സൂപ്പര്‍ ക്ളാസ് ബസുകളുടെ നിരക്കില്‍ 25% വര്‍ദ്ധനയും വരുത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലബാറിലെ ഖനന-റോയൽറ്റി തർക്കം : പിരിച്ച തുക തിരികെ നൽകണമെന്ന ഹൈക്കോടതി വിധി സ്റ്റേചെയ്ത്...

0
ന്യൂഡൽഹി : മലബാറിലെ ഖനന-റോയൽറ്റി തർക്കത്തിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസവിധി....

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...