ഗുഡ്‌സ് ഓട്ടോയും പാസഞ്ചര്‍ ഓട്ടോയും കൂട്ടിമുട്ടി രണ്ട് പേര്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌ : തൃത്താല ആനക്കരയില്‍ ഗുഡ്‌സ് ഓട്ടോയും പാസഞ്ചര്‍ ഓട്ടോയും കൂട്ടിമുട്ടി രണ്ട് പേര്‍ മരിച്ചു. ഇന്നലെ രാത്രി 7.30 നാണ്‌ നാടിനെ നടുക്കിയ അപകടം ഉണ്ടായത്. ആനക്കര സ്‌ക്കൈലാബില്‍ വെച്ചാണ് അപകടം. ആനക്കര ചേക്കോട് കോറാത്ത് മുഹമ്മദ് (50), മലപ്പുറം ജില്ലയിലെ ആതവനാട് പാറ വെട്ടിക്കാട്ട് വീട്ടില്‍ സെയ്ഫുദീന്‍ (21) എന്നിവരാണ് മരിച്ചത്.

അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഇരുവരേയും എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പാസഞ്ചര്‍ ഓട്ടോ ഡ്രൈവര്‍ ആനക്കര മേപ്പാടം കൊളളാട്ട് വളപ്പില്‍ മുനീര്‍ (35), ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ ആതവനാട് പാറ അജ്മല്‍ ഹുസൈന്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറ്ററിങ്ങ് സര്‍വ്വീസ് നടത്തി പടിഞ്ഞാറങ്ങാടി ഭാഗത്ത് നിന്ന് ആതവനാട് ഭാഗത്തേക്ക് പോകുന്ന ഗുഡ്‌സ് ഓട്ടോയും ആനക്കരയില്‍ നിന്ന് യാത്രക്കാരനുമായി ചേക്കോട് ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പ്പെട്ടത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...