കുട്ടി കരയുന്നതില്‍ അസ്വസ്ഥയായ യുവതി കുഞ്ഞിനെ തീകൊളുത്തി കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഭോപ്പാല്‍ : മധ്യപ്രദേശില്‍ 27 വയസുകാരി അഞ്ചുമാസം മാത്രം പ്രായമുള്ള മകനെ കൊലപ്പെടുത്തി. കുട്ടി കരയുന്നതില്‍ അസ്വസ്ഥയായ യുവതി കുഞ്ഞിനെ തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.

സിംഗ്രോളി ജില്ലയിലാണ് സംഭവം. ഗുഡി സിങ് ഗോണ്ട് ആണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. യുവതിക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പോലീസ് പറയുന്നു. പ്രതി കുറ്റസമ്മതം നടത്തിയതായും പോലീസ് വ്യക്തമാക്കി. കുട്ടിയെ തീകൊളുത്തി കൊന്നതിനെക്കുറിച്ച്‌ ചോദിക്കുമ്പോള്‍ എപ്പോഴാണ് എന്ന് അറിയില്ല എന്നാണ് യുവതി മറുപടി നല്‍കിയതെന്ന് പോലീസ് പറയുന്നു. കുഞ്ഞിന്റെ മരണവുമായി ബന്ധപ്പെട്ട് ഭര്‍തൃ മാതാവാണ് പോലീസില്‍ പരാതി നല്‍കിയത്. കുഞ്ഞ് കരയുന്നതില്‍ അസ്വസ്ഥയായ യുവതി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചതായി പോലീസ് പറയുന്നു.

ആണ്‍കുട്ടി ജനിച്ചതിനെ തുടര്‍ന്ന് മൂന്ന് പെണ്‍മക്കള്‍ കൂടിയുള്ള ഗുഡിയുടെ പെരുമാറ്റത്തില്‍ മാറ്റം സംഭവിച്ചതായി പോലീസ് പറയുന്നു. മന്ത്രവാദിയാണ് ഇവരെ ചികിത്സിച്ചിരുന്നത്. മന്ത്രവാദത്തിന്റെ ഭാഗമായാണോ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന കാര്യം അന്വേഷിച്ച്‌ വരികയാണെന്ന് പോലീസ് പറഞ്ഞു. മന്ത്രവാദിയെക്കുറിച്ചും അന്വേഷിക്കുന്നതായി പോലീസ് വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...