പാറ്റ്‌ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മരുമകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പരിശോധനാഫലം പുറത്തുവന്നതിന് പിന്നാലെ ഇവരെ പാറ്റ്‌ന എയിംസില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. പനിയും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഇവരെ പരിശോധനക്ക് വിധേയയാക്കിയത്.
കുടുംബത്തില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെല്ലാം ക്വാറന്റൈനില്‍ പോയി. സുരക്ഷാ ജീവനക്കാരില്‍ ഒരാള്‍ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ഇന്നലെ സംസ്ഥാനത്ത് 276 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 12,410 ആയി.