തിരുവനന്തപുരം: ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വന്ന കുട്ടിക്ക് കൊവിഡ് രോഗം ഉണ്ടെന്ന് സ്ഥിരീകരിച്ച് തമിഴ്‌നാട്. തിരുവനന്തപുരത്തേക്ക് വന്ന കുട്ടിയെ ഇതോടെ ആശുപത്രിയിലേക്ക് മാറ്റി.ചെന്നൈയില്‍ നിന്ന് കുടുംബാംഗങ്ങള്‍ക്ക് ഒപ്പം ചൊവ്വാഴ്ചയാണ് കുട്ടി കേരളത്തിലെത്തിയത്. കുട്ടിയുടെ സ്രവം കേരളവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ചെന്നൈയില്‍ മാത്രം കഴിഞ്ഞദിവസം 316 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടില്‍ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 5409 ലേക്കെത്തി.
ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് വന്ന കുട്ടിക്ക് കൊവിഡ്
RECENT NEWS
Advertisment