ചാത്തന്നൂര്‍ : കോവിഡ് ബാധിച്ച് പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി പ്രസവ ശസ്ത്രക്രിയയ്ക്കിടെ മരിച്ചു. കൊല്ലം തിരുമുല്ലവാരം കണ്ണന് നിവാസില്‍ ഗോപുവിന്റെ ഭാര്യ ജയലക്ഷ്മി (37) യാണ് മരിച്ചത്.
നീണ്ടകര ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ യുവതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊല്ലം വിക്ടോറിയ ആശുപത്രിയില്‍ ചികിത്സ തേടി. ഓക്സിജന്‍ നില വളരെ താഴ്ന്നതിനാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുമ്പോള്‍ ഓക്സിജന്‍ നില വളരെ താഴ്ന്ന അവസ്ഥയിലായിരുന്നു. പിന്നാലെ ഹൃദയസ്തഭനമുണ്ടായി. പിന്നീട് വെന്റിലേറ്ററിലേക്ക് യുവതിയെ മാറ്റിയാണ് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തത്. നവജാത ശിശു വെന്റിലേറ്ററിലാണ്.