ചെന്നൈ: തമിഴ്നാട്ടില്‍ ഒരു മന്ത്രിക്ക് കൂടി കൊറോണവൈറസ് സ്ഥിരീകരിച്ചു. വൈദ്യുതി മന്ത്രി പി തങ്കമണിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ മന്ത്രി പങ്കെടുത്തിരുന്നു.
തെക്കന്‍ തമിഴ്നാട്ടില്‍ കോവിഡ് വൈറസ് കേസുകള്‍ ഉയരുകയാണ്. ചെന്നൈയില്‍ സ്ഥിതിഗതികള്‍ ക്രമേണ നിയന്ത്രണ വിധേയമാകുന്നുണ്ടെന്നാണ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. തമിഴ്നാട്ടില്‍ ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 3616 കേസുകളാണ്. 65 പേര് ഇത് വരെ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.