കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന് നേരെ നഗ്നതാ പ്രദര്‍ശനം : പോലീസ് കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

വയനാട് : കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിന് നേരെ പുരുഷ നഴ്സിംഗ് അസിസ്റ്റന്റിന്റെ നഗ്നതാ പ്രദര്‍ശനം. മാനന്തവാടി ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ നഴ്സുമാരുടെ വിശ്രമമുറിയില്‍വെച്ചാണ് അശ്ലീല ചുവയോടെ നഴ്സിംഗ് അസിസ്റ്റന്റ് നഗ്നതാ പ്രദര്‍ശനം നടത്തിയത്. സംഭവത്തില്‍ നഴ്സിംഗ് അസിസ്റ്റന്റ് ടി.ടി ഔസേപ്പിനെതിരെ മാനന്തവാടി പോലീസ് കേസെടുത്തു.

ഇയാള്‍ക്കെതിരെ മുന്‍പും സമാനരീതിയിലുളള പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അന്ന് വകുപ്പുതല നടപടികള്‍ക്ക് വിധേയനായിരുന്ന ഇയാള്‍ വീണ്ടും ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസമുണ്ടായ സംഭവത്തില്‍ ജൂനിയര്‍ നഴ്സ് സൂപ്രണ്ടിന് പരാതി നല്‍കുകയും തുടര്‍ന്ന് പരാതി പോലീസില്‍ അറിയിക്കുകയുമായിരുന്നു. പരാതിക്കാരിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...

എൽപിജി വിതരണ ശൃംഖല വിപുലീകരിക്കാൻ വൻ പദ്ധതി; 7000 കോടി നിക്ഷേപവുമായി ഗെയ്‌ൽ

0
ന്യൂഡൽഹി : രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന 1800 കിലോമീറ്റർ നീളമുള്ള...