ഹൈദ്രാബാദ് : ആന്ധ്രാ പ്രദേശില്‍ കോവിഡ് ബാധിച്ചു മരിച്ച വൃദ്ധന്റെ മൃതദേഹം ശ്മശാനത്തിലേക്കു കൊണ്ടുപോയത് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച്. ശ്രീകാകുളം ജില്ലയിലെ പലാസയിലുള്ള എഴുപത്തിരണ്ടുകാരന്റെ മൃതദേഹത്തോടായിരുന്നു ഈ അനാദരവ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.
വീട് കയറിയുള്ള സര്‍വേയിൽ ഇയാള്‍ക്ക് കോവിഡ് ബാധയുള്ളതായി കണ്ടെത്തിയിരുന്നു. വീട്ടില്‍വെച്ച് തന്നെ ഇയാള്‍ മരിച്ചു. മൃതദേഹത്തില്‍ നിന്ന് രോഗം വ്യാപിക്കുമോയെന്ന് അയല്‍വാസികള്‍ ഭയപ്പെട്ടു. ഇതുകൂടി കണക്കിലെടുത്താണ് ആരോഗ്യപ്രവര്‍ത്തക കൂടിയായ മരിച്ചയാളുടെ കൊച്ചുമകള്‍ മുനിസിപ്പാലിറ്റി അധികൃതരെ ബന്ധപ്പെട്ടത്.