തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഒൻപതായി. രോഗബാധിതരായവരുടെ എണ്ണം 480 ആയി. സമൂഹ വ്യാപനം സംശയിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരും സംസ്ഥന സർക്കാരുകളും നടപടികൾ കടുപ്പിച്ചിരിക്കുകയാണ്. എല്ലാ ഇമിഗ്രേഷൻ ചെക്ക് പോസ്റ്റുകളും അടയ്ക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി.
സീപോർട്ട്, ഏയർപോർട്ട്, റെയിൽ പോർട്ട് , ഉൾപ്പെടെ 107 ഇമിഗ്രേഷൻ ചെക്ക് പോസ്റ്റുകളും അടയ്ക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. 23 സംസ്ഥാനങ്ങളും ഏഴ് കേന്ദ്ര ഭരണപ്രദേശങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് അർദ്ധരാത്രി മുതൽ, ആഭ്യന്തര വിമാന സർവ്വീസ് പൂർണ്ണമായും നിർത്തിവയ്ക്കും. വിദേശത്തേക്കുള്ള സർവീസുകൾ നേരത്തെ നിർത്തിയിരുന്നു