കോന്നിയില്‍ ആൾതാമസമില്ലാത്ത വീട്ടിൽ ഓടിളക്കി കയറി മോഷണം ; പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : ആൾതാമസമില്ലാത്ത വീട്ടിൽ ഓടിളക്കി കയറി വയറിങ് സാധനങ്ങൾ മോഷ്ടിച്ചശേഷം ഇറങ്ങിയോടിയ പ്രതിയെ തൊഴിലുറപ്പ് തൊഴിലാളികളും അയൽവാസികളും ചേർന്ന് പിടികൂടി. പത്തനാപുരം പാടം വെള്ളംതെറ്റി സുരേഷ്ഭവനം സുമേഷിനെ (42) കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി താഴം മണിയൻപാറ അട്ടച്ചാക്കൽ ആഞ്ഞിലിമൂട്ടിൽ മേലേതിൽ മിനി ജോർജിന്റെ കുടുംബവീടായ ചരുവിലെത്ത് വീട്ടിൽ ബുധനാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു മോഷണം. മിനി രാവിലെ എത്തിയപ്പോൾ മേൽക്കൂരയുടെ ഓട് ഇളക്കിമാറ്റിയതും ഭിത്തിയിൽ മുള ഏണി ചാരി വെച്ചിരിക്കുന്നതും കണ്ടു.

ഏണി താഴെ ഇട്ടശേഷം ഒച്ചയുണ്ടാക്കാതെ ശ്രദ്ധിച്ചപ്പോൾ അടുക്കളവാതിൽ തുറന്ന് ഒരാൾ ഇറങ്ങി ഓടുന്നത് കണ്ടു. ഇവർ ബഹളമുണ്ടാക്കിക്കൊണ്ട് പിന്നാലെ ഓടി. അടുത്ത പുരയിടത്തിൽ ജോലിചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളും അയൽവാസികളും ചേർന്ന് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. വീട്ടിലെ മെയിൻ സ്വിച്ചും മുറികളിലെ വയറിങ് സ്വിച്ച് ബോർഡുകളിലെ കോപ്പർ വയറുകളും മോഷ്ടിച്ചു. 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുമ്പഴയിൽ വാടകയ്ക്ക് കഴിയുകയാണ് സുമേഷ്. എസ്ഐ വിമൽ രംഗനാഥന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് വീടിന്‍റെ പോർച്ചിൽ നിന്നും ബുള്ളറ്റ് ബൈക്ക് മോഷ്ടിച്ചു ; പ്രതിയെ തമിഴ്നാട്ടിലെത്തി പിടികൂടി...

0
കൊല്ലം: ബൈക്ക് മോഷ്ടാവായ തമിഴ്നാട് സ്വദേശിയെ തമിഴ്നാട്ടിലെത്തി പിടികൂടി കേരള പോലീസ്....

മദ്യത്തിന്റെ അളവിനെച്ചൊല്ലി വാക്കുതർക്കം ; ബാറിലെ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനമേറ്റയാൾ മരിച്ചു; രണ്ട് പേർ...

0
കൊച്ചി: കുണ്ടന്നൂര്‍ ഒ ജി കാന്താരി ബാറില്‍ സെക്യൂരിറ്റിക്കാരുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റയാള്‍...

ഹോട്ടൽ ഭക്ഷണത്തിന് ഇപ്പോഴും തീവില ; ഗ്യാസ് പ്രതിസന്ധി ഒഴിഞ്ഞിട്ടും വില കുറയ്ക്കാതെ ഹോട്ടൽ...

0
തിരുവനന്തപുരം: യുദ്ധത്തെ തുടർന്നുണ്ടായ ഗ്യാസ് ക്ഷാമം കുറഞ്ഞ് സിലിണ്ടർ കിട്ടാൻ...

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...