വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചകേസിൽ തൊടുപുഴ സ്വദേശി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: അവിവാഹിതയായ നാല്പതുകാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചകേസിൽ തൊടുപുഴ ഉടുമ്പന്നൂർ മലയിഞ്ചി തെങ്ങനാരക്കൽ വീട്ടിൽ ടി.ആർ. ബൈജു (49) അറസ്റ്റിലായി. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് ഇയാൾ. മൂന്ന് വർഷം മുമ്പ് ഫെയ്സ്ബുക്കിലൂടെയാണ് ബൈജു യുവതിയുമായി പരിചയത്തിലായത്. 2022 ജൂൺ ഒന്നുമുതൽ 2025 മേയ് നാലുവരെയുളള കാലയളവിൽ വിവിധ ഇടങ്ങളിൽവെച്ച് പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. വിവാഹമോചിതനാണെന്നും യുവതിയെ വിവാഹം കഴിച്ചോളാം എന്നും വിശ്വസിപ്പിച്ചാണ് ഇയാൾ ബന്ധം ഉണ്ടാക്കിയെടുത്തത്.

യുവതിയുടെ അമ്മയേയും ഇയാൾ സ്വാധീനിച്ചു. തമ്പാനൂരിലെ ലോഡ്ജിൽ എത്തിച്ചായിരുന്നു അദ്യ പീഡനം. ചെങ്ങന്നൂർ, കോഴഞ്ചേരി, തിരുവല്ല, ഇടുക്കി എന്നിവിടങ്ങളിലെ ലോഡ്ജുകളിലും പിഡബ്ല്യുഡി റെസ്റ്റ് ഹൗസുകളിലും യുവതിയെ എത്തിച്ച് പീഡനം തുടർന്നു. കഴിഞ്ഞ ദിവസം തിരുവല്ല പോലീസിൽ യുവതി പരാതി നൽകുകയായിരുന്നു. പരാതിക്കാര്യം അറിയാതെ യുവതിയെക്കാണാൻ തിരുവല്ലയിലെത്തിയ ബൈജുവിനെ ബസ്‌സ്റ്റാൻഡിൽ വെച്ച് പോലീസ് പിടികൂടി. പ്രതിയെ റിമാൻഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: പ്രളയ ദുരന്തത്തിൽ ചെറുപുഴയിലെ രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ വീട്ടിലെത്തി...

ടി ജി മോഹൻദാസിന് ജാമ്യം

0
തിരുവനന്തപുരം: ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ അധിക്ഷേപ പരാമർശത്തിൽ അറസ്റ്റിലായ ടി...

ഇ-കെവൈസി ആഗസ്റ്റ് 15-നകം പൂർത്തിയാക്കിയില്ലെങ്കിൽ സിലിണ്ടർ വിതരണം തടസ്സപ്പെടുമെന്ന് മുന്നറിയിപ്പ്

0
കോഴിക്കോട്: ഗാർഹിക എൽ.പി.ജി കണക്ഷനുകളുടെ ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി അടുത്തു. ആഗസ്റ്റ്...

തൊഴിലാളി ദ്രോഹ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുകയും മഹാത്മ ഗാന്ധി ദേശീയ തൊഴിപ്പ് പദ്ധതി പുന:സ്ഥാപിക്കുകയും...

0
പത്തനംതിട്ട : തൊഴിലാളി ദ്രോഹ ലേബർ കോഡുകള്‍ പിൻവലിക്കുകയും മഹാത്മ ഗാന്ധി...