മാനന്തവാടി : സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. വയനാട്ടിലാണ് കൊവിഡ് ചികിത്സയിലിരിക്കെ രണ്ട് പേര്‍ മരിച്ചത്. മീനങ്ങാടി സ്വദേശി പൗലോസ് (72), ബത്തേരി മൂലങ്കാവ് സ്വദേശി ചെമ്പ്ര വീട്ടില്‍ പാര്‍വതി (85) എന്നിവരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
പൗലോസ് രക്തസമ്മര്‍ദ്ദവും ശ്വാസകോശ രോഗങ്ങളുമായി ഒക്ടോബര്‍ 19 മുതല്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം കൂടിയതിനെ തുടര്‍ന്ന് ഇരുപത്തിയേഴാം തീയതി ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അന്നുമുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്ന പൗലോസ് രാവിലെ മരണപ്പെടുകയായിരുന്നു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 16ന് മുതല്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാര്‍വ്വതിയെ ശ്വാസതടസ്സം കൂടിയതിനെ തുടര്‍ന്ന് 19ന് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അന്നുമുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയും ഉച്ചയോടെയാണ് മരണം.