സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി

For full experience, Download our mobile application:
Get it on Google Play

മാനന്തവാടി : സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. വയനാട്ടിലാണ് കൊവിഡ് ചികിത്സയിലിരിക്കെ രണ്ട് പേര്‍ മരിച്ചത്. മീനങ്ങാടി സ്വദേശി പൗലോസ് (72), ബത്തേരി മൂലങ്കാവ് സ്വദേശി ചെമ്പ്ര വീട്ടില്‍ പാര്‍വതി (85) എന്നിവരാണ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

പൗലോസ് രക്തസമ്മര്‍ദ്ദവും ശ്വാസകോശ രോഗങ്ങളുമായി ഒക്ടോബര്‍ 19 മുതല്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസ്സം കൂടിയതിനെ തുടര്‍ന്ന് ഇരുപത്തിയേഴാം തീയതി ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അന്നുമുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആയിരുന്ന പൗലോസ് രാവിലെ മരണപ്പെടുകയായിരുന്നു. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ഒക്ടോബര്‍ 16ന് മുതല്‍ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാര്‍വ്വതിയെ ശ്വാസതടസ്സം കൂടിയതിനെ തുടര്‍ന്ന് 19ന് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അന്നുമുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയും ഉച്ചയോടെയാണ് മരണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...