കൊച്ചി: എറണാകുളം ജില്ലയില്‍ വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാത്തത് മൂലം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച രോഗി മരിച്ചു. ഇ.ടി കൃഷ്ണകുമാര്‍ എന്നയാളാണ് വെന്റിലേറ്റര്‍ ഇല്ലാത്തത് മൂലം മരിച്ചത്. കോവിഡ് രോഗബാധ ഉണ്ടായിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് കൃഷ്ണകുമാറിന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ ചികിത്സയില്‍ കഴിയവേ ആരോഗ്യനില വഷളായി. തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും പ്രവേശനം ലഭിച്ചില്ല. തുടര്‍ന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ന്യൂ മോണിയ ഉണ്ടായിരുന്നു, വെന്റിലേറ്റര്‍ ആവശ്യമായി വന്നെങ്കിലും ആശുപത്രിയിലെ വെന്റിലേറ്റര്‍ ഒന്നും ഒഴിവില്ലായിരുന്നു. തുടര്‍ന്ന് പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ച്ചയായി ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം.