ആറ്റിങ്ങല്‍ : നഗരസഭ വാര്‍ഡ് 21 ചെറുവള്ളിമുക്ക് തെക്കേവിള വീട്ടില്‍ ഓട്ടോറിക്ഷാ തൊഴിലാളിയായ രവിയുടെ ഭാര്യ കുമാരി സതി (57) ആണ് കൊവിഡ് ബാധിച്ച് മരിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ എത്തിച്ചിരുന്നു. രോഗം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് മരണം സംഭവിച്ചു. പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം ഇവര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നു. രണ്ട് ആഴ്ച മുമ്പാണ് രോഗമുക്തി നേടിയത്. എന്നാല്‍ ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും രോഗം ബാധിച്ചത് കൃത്യമായി മനസിലാക്കാന്‍ സാധിക്കാത്തതാണ് മരണത്തില്‍ കലാശിച്ചത്. മകള്‍ : ശ്രീലക്ഷ്മി. മരുമകന് : പ്രിന്‍സ്.
കോവിഡ് ബാധിച്ച് വീട്ടമ്മ മരിച്ചു
RECENT NEWS
Advertisment