അബൂദബി: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു. തിരൂര്‍ കാരത്തൂര്‍ കൈനിക്കര പരേതനായ ഹൈദ്രു ഹാജിയുടെ മകന്‍ അഷ്‌റഫ് (50) ആണ് മരിച്ചത്.
അബൂദബിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന അഷ്‌റഫിനെ കഴിഞ്ഞ ആഴ്ചയാണ് കടുത്ത പനിയെ തുടര്‍ന്ന് മഫ്‌റഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കുടുംബ സമേതം അബൂദബിയില്‍ ആണ് താമസം. നാലുമാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. അബൂദബിയില്‍ തന്നെ ഖബറടക്കും. ഭാര്യ: സക്കീന. മക്കള്‍: അന്‍സിഫ, ഹസീന, തെസ്നി, മുഹമ്മദ് ആഷിഖ്. സഹോദരങ്ങള്‍: ഹമീദ്, സലീം, ഹാജറ, സക്കീന.
The post കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു appeared first on Pathanamthitta Media.