കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

അബൂദബി: കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു. തിരൂര്‍ കാരത്തൂര്‍ കൈനിക്കര പരേതനായ ഹൈദ്രു ഹാജിയുടെ മകന്‍ അഷ്‌റഫ് (50) ആണ് മരിച്ചത്.

അബൂദബിയില്‍ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തുന്ന അഷ്‌റഫിനെ കഴിഞ്ഞ ആഴ്ചയാണ് കടുത്ത പനിയെ തുടര്‍ന്ന് മഫ്‌റഖ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കുടുംബ സമേതം അബൂദബിയില്‍ ആണ് താമസം. നാലുമാസം മുമ്പാണ് നാട്ടില്‍ പോയി വന്നത്. അബൂദബിയില്‍ തന്നെ ഖബറടക്കും. ഭാര്യ: സക്കീന. മക്കള്‍: അന്‍സിഫ, ഹസീന, തെസ്നി, മുഹമ്മദ് ആഷിഖ്. സഹോദരങ്ങള്‍: ഹമീദ്, സലീം, ഹാജറ, സക്കീന.

The post കോവിഡ് ബാധിച്ച്‌ ചികിത്സയിലായിരുന്ന തിരൂര്‍ സ്വദേശി അബുദബിയില്‍ മരിച്ചു appeared first on Pathanamthitta Media.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് വിക്ടോറിയ കോളജ് ലൈബ്രറിയില്‍ കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ്

0
പാലക്കാട് : വിക്ടോറിയ കോളജ് ലൈബ്രറിയിൽ മൂർഖൻ പാമ്പ്. കോളജിലെ...

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...

എൽപിജി വിലവർധനവ് ; കൊള്ളയടി അവസാനിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം : ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി സിപിഎം...

സ്‌കൂളുകളിൽ ഹരിതവിദ്യാലയം ക്യാമ്പയിന് തുടക്കമായി ; ലക്ഷ്യം മാലിന്യമുക്തമായ നാളെ

0
പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിൽ സ്കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം...