അബുദാബി : പത്തനംതിട്ട സ്വദേശി അബുദാബിയില്‍ കോവിഡ് ബാധിച്ച് മരിച്ചു. കൈപ്പട്ടൂര്‍ സ്വദേശി കുന്നത്തേതു വീട്ടില്‍ എബ്രഹാം ജോര്‍ജ് (64)ആണ് കോവിഡ് ബാധിച്ചു മരിച്ചത്. അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് മരണപ്പെട്ടത്. ഭാര്യ: ആനി എബ്രഹാം ജോര്‍ജ്. മക്കള്‍: കെവിന്‍ ജോര്‍ജ് എബ്രഹാം, കാരന്‍ മേരി എബ്രഹാം. സംസ്‌കാരം അബുദാബിയില്‍. ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 48 ആയി. യുഎഇയില്‍ മാത്രം 36 മലയാളികളാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്
പത്തനംതിട്ട സ്വദേശി അബുദാബിയില്‍ കോവിഡ് ബാധിച്ച് മരിച്ചു
RECENT NEWS
Advertisment