തിരൂര്‍ : അബുദാബിയില്‍ മലയാളി കോവിഡ് ബാധിച്ച് മരിച്ചു. തിരൂര്‍ പുറത്തൂര്‍ പുള്ളിക്കല്‍ കുഞ്ഞുമോനാണ് മരിച്ചത്. ദല്‍മയില്‍ മല്‍സ്യ വ്യാപാരിയായിരുന്നു ഇദ്ദേഹം. അതിനിടെ ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 22 ലക്ഷത്തിലേക്ക്. 1,47, 749 പേര്‍ക്ക് ഇതുവരെ ജീവന്‍ നഷ്ടമായി. സ്ഥിതി അതീവഗുരുതരമായി തുടരുന്ന അമേരിക്കയില്‍ ആകെ മരണസംഖ്യ 34,641 ആയി. 6,78,210പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
ഇറ്റലിയില്‍ 22,170 പേര്‍ മരിച്ചു. 1,68,941 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്‌പെയിനില്‍ ആകെ മരണം 19,315 ആയി. 1,84,948 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ 17,920 പേര്‍ ഇതുവരെ മരിച്ചു. രോഗബാധിതരുടെ എണ്ണം 1,65,027 ആയി. 13,729 പേര്‍ മരിച്ച ബ്രിട്ടനില്‍ 1,03,093 പേര്‍ക്ക് രോഗബാധയുണ്ട്. ജര്‍മനിയില്‍ 4,052 പേര്‍ മരിച്ചു. അതേസമയം ചൈനയില്‍ പുതിയതായി 351 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.
വുഹാനിലെ മരണസംഖ്യ 1290 ആണെന്ന് പുതിയ കണക്കുകള്‍. വിട്ടുപോയതും നേരത്തെ രേഖപെടുത്താതെ പോയതുമായ എണ്ണമാണ് ഇതെന്നാണ് ചൈന പറയുന്നത്. സിംഗപ്പൂരില്‍ നിന്നും വരുന്ന കണക്കുകളും ആശങ്ക കൂടുന്നു. 728പുതിയ രോഗബാധിതരുണ്ട് എന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അഥിതി തൊഴിലാളികള്‍ കൂട്ടമായി കഴിയുന്നിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രോഗവ്യാപനം കൂടുന്നതായി കണ്ടെത്തിയത്.