ലോക്ക് ഡൗണ്‍ ; 312 കേസുകള്‍, 316 അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിക്കാതെ വാഹനങ്ങളുമായി നിരത്തില്‍ ഇറങ്ങിയവര്‍ക്കെതിരെയും മറ്റും വ്യാഴാഴ്ച വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച ഉച്ചക്ക് ശേഷം വരെ 312 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 316 പേരെ അറസ്റ്റ് ചെയ്യുകയും 272 വാഹനങ്ങള്‍ പിടിച്ചെടുത്തതായും ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു.

കോവിഡ്-19 വ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാം മേഖലയില്‍ ഉള്‍പ്പെട്ട പത്തനംതിട്ട ജില്ലയില്‍ തുടര്‍ന്ന് വരുന്ന നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും. ജില്ലാ അതിര്‍ത്തികള്‍ തുറക്കുകയോ ആരാധനാലയങ്ങള്‍ ഉള്‍പ്പെടെ ഒരിടത്തും കൂട്ടംചേരലുകള്‍ അനുവദിക്കുകയോ ചെയ്യില്ല. വിലക്കുകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ഏപ്രില്‍ 17ന് ഉച്ച കഴിയും വരെ ജില്ലയില്‍ വിലക്കുകള്‍ ലംഘിച്ചതിനു 8150 കേസുകളിലായി 8329 ആളുകളെ അറസ്റ്റ് ചെയ്തതായും 6508 വാഹനങ്ങള്‍ പിടിച്ചെടുത്ത് നിയമ നടപടികള്‍ സ്വീകരിച്ചതായും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതിലോല മേഖലയില്‍ നിന്ന് കൊല്ലമുള, വടശ്ശേരിക്കര, പെരുനാട് വില്ലേജുകളെ ഒഴിവാക്കുവാന്‍ സംസ്ഥാന സർക്കാർ ഇടപെടണം...

0
റാന്നി : പരിസ്ഥിതിലോല മേഖലയില്‍ നിന്ന് കൊല്ലമുള, വടശ്ശേരിക്കര, പെരുനാട് വില്ലേജുകളെ...

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം...

മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ മുസ്‌ലിംകൾക്ക് പ്രവേശനം അനുവദിക്കരുതെന്ന...

0
മുംബൈ: മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ...

റാന്നി റെയ്ഞ്ച് പരിധിയിലുള്ള മുറിപ്പാറ നേഴ്സറിയിൽ തേക്കിന്‍ തൈകള്‍ വിതരണം തുടങ്ങി

0
പത്തനംതിട്ട : പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രി ഡിവിഷന് കീഴില്‍ റാന്നി റെയ്ഞ്ച്...