മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ മുസ്‌ലിംകൾക്ക് പ്രവേശനം അനുവദിക്കരുതെന്ന നിർദേശം

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ മുസ്‌ലിംകൾക്ക് പ്രവേശനം അനുവദിക്കരുതെന്ന നിർദേശവുമായി വിശ്വഹിന്ദു പരിഷത്ത്. പരിപാടികളിൽ പങ്കെടുക്കുന്നവരുടെ ആധാർ കാർഡ് പരിശോധിക്കണമെന്നും നെറ്റിയിൽ തിലകം ചാർത്തണമെന്നും സംഘാടകർക്ക് വിഎച്ച്പി നിർദേശം നൽകിയതായാണ് റിപ്പോർട്ട്.ഗർബയും ദണ്ഡിയയും വെറും നൃത്തപരിപാടികളല്ലെന്നും ദേവിയെ ആരാധിക്കുന്നതിന്റെ ഭാഗമാണെന്നുമാണ് വിഎച്ച്പി ദേശീയ വക്താവ് ശ്രിരാജ് നായരുടെ വിശദീകരണം. വിഗ്രഹാരാധനയിൽ വിശ്വസിക്കാത്തവർ ഇത്തരം പരിപാടികളിൽ പങ്കെടുക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മുസ്‌ലിംകളുടെ പങ്കാളിത്തം അനുവദിക്കില്ലെന്ന തീരുമാനം സംസ്ഥാനത്തുടനീളമുള്ള നവരാത്രി പരിപാടികൾക്ക് ബാധകമാക്കാനാണ് സംഘടനയുടെ നീക്കം.പരിപാടികളിൽ പ്രവേശിക്കുന്നവരെ തിരിച്ചറിയാൻ ആധാർ പരിശോധന നടത്തണമെന്നും വിഎച്ച്പി ആവശ്യപ്പെടുന്നു. നെറ്റിയിൽ തിലകം ചാർത്തുന്നതിന് പുറമെ ഹിന്ദു ആചാരപ്രകാരമുള്ള പൂജകളിൽ പങ്കെടുക്കുന്നതും പ്രവേശനത്തിന് മാനദണ്ഡമാക്കണമെന്ന് നേരത്തെ സംഘടന നിർദേശിച്ചിരുന്നു. വിഎച്ച്പി, ബജ്‌റംഗ് ദൾ പ്രവർത്തകർ ഗർബ വേദികളിൽ നിരീക്ഷണം നടത്തുമെന്നും സംഘടന വ്യക്തമാക്കിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിസ്ഥിതിലോല മേഖലയില്‍ നിന്ന് കൊല്ലമുള, വടശ്ശേരിക്കര, പെരുനാട് വില്ലേജുകളെ ഒഴിവാക്കുവാന്‍ സംസ്ഥാന സർക്കാർ ഇടപെടണം...

0
റാന്നി : പരിസ്ഥിതിലോല മേഖലയില്‍ നിന്ന് കൊല്ലമുള, വടശ്ശേരിക്കര, പെരുനാട് വില്ലേജുകളെ...

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം...

റാന്നി റെയ്ഞ്ച് പരിധിയിലുള്ള മുറിപ്പാറ നേഴ്സറിയിൽ തേക്കിന്‍ തൈകള്‍ വിതരണം തുടങ്ങി

0
പത്തനംതിട്ട : പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രി ഡിവിഷന് കീഴില്‍ റാന്നി റെയ്ഞ്ച്...

പന്തളത്ത് അച്ചന്‍കോവിലാറ്റില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

0
പന്തളം : അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മധ്യവയസ്കന്റെ മൃതദേഹം ഫയര്‍ ഫോഴ്സ്...