പന്തളം : അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മധ്യവയസ്കന്റെ മൃതദേഹം ഫയര്‍ ഫോഴ്സ് നടത്തിയ തെരച്ചിലിനൊടുവില്‍ കണ്ടെത്തി. കലയപുരം പെരുകുളം പുത്തൻവീട്ടിൽ മേലേതിൽ ബാബു ബേബി(55)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇയാളെ പന്തളം വലിയ പാലത്തിന് സമീപം നദിയില്‍ കാണാതാവുന്നത്. ഇയാള്‍ സഞ്ചരിച്ച വാഹനവും പേഴ്സും സ്ഥലത്ത് നിന്നും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പത്തനംതിട്ട ഫയർ ഫോഴ്സ് സ്‌കൂബാ ടീമും അടൂർ ഫയർ ഫോഴ്സും സംയുക്തമായി നദിയില്‍ തെരച്ചില്‍ നടത്തിവരികയായിരുന്നു. പന്തളം വൈരപ്പുഴക്കടവില്‍ സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ഫയര്‍ ഫോഴ്സ് പന്തളം പോലീസിന് കൈമാറിയിട്ടുണ്ട്. ഇന്‍ക്വസ്റ്റ്, പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































