പരിസ്ഥിതിലോല മേഖലയില്‍ നിന്ന് കൊല്ലമുള, വടശ്ശേരിക്കര, പെരുനാട് വില്ലേജുകളെ ഒഴിവാക്കുവാന്‍ സംസ്ഥാന സർക്കാർ ഇടപെടണം : അഡ്വ.പ്രമോദ് നാരായണൻ

For full experience, Download our mobile application:
Get it on Google Play

റാന്നി : പരിസ്ഥിതിലോല മേഖലയില്‍ നിന്ന് കൊല്ലമുള, വടശ്ശേരിക്കര, പെരുനാട് വില്ലേജുകളെ ഒഴിവാക്കുവാന്‍ സംസ്ഥാന സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം അഡ്വ.പ്രമോദ് നാരായണൻ ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ കഴിഞ്ഞമാസം പുറത്തിറക്കിയ ഏഴാമത് പരിസ്ഥിതി ലോല മേഖലകളുടെ കരട് വിജ്ഞാപനത്തിൽ കൊല്ലമുള, പെരുനാട്, വടശ്ശേരിക്കര ഉൾപ്പെടെ പത്തനംതിട്ട ജില്ലയിലെ 7 വില്ലേജുകൾ ഉൾപ്പെട്ട സാഹചര്യം ചർച്ച ചെയ്യുന്നതിന് ബന്ധപ്പെട്ട സ്ഥലങ്ങളിലെ ജനപ്രതിനിധികളുടെയും കർഷക – സർവ്വകക്ഷി പ്രതിനിധികളുടെയും അടിയന്തിര യോഗം വിളിച്ചു ചേർക്കണമെന്നും പ്രമോദ് നാരായണന്‍ ആവശ്യപ്പെട്ടു.

വിജ്ഞാപനം ഇറങ്ങി 40 ദിവസങ്ങള്‍ പിന്നിട്ടിട്ടും യാതൊരു നടപടികളും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങൾ 60 ദിവസങ്ങൾക്കകം കേന്ദ്രസർക്കാരിനെ അറിയിക്കേണ്ടതാണ്. കേരളത്തിന്റെ നിർദ്ദേശങ്ങൾ സമർപ്പിക്കുമ്പോൾ റാന്നി താലൂക്കിലെ മൂന്ന് വില്ലേജുകൾ ഒഴിവാക്കപ്പെടേണ്ടതാണ്. കാർഷിക മേഖലയായ കൊല്ലമുളയും വടശ്ശേരിക്കരയും കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ടത് കർഷകർക്ക് ഏറെ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. നിലവിൽ വന്യജീവികളുടെ നിരന്തര ആക്രമണം മൂലം കർഷകർ പ്രതിസന്ധി നേരിടുന്ന സാഹചര്യമാണ്. ഇ.എസ്.എ വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിക്കപ്പെടേണ്ടി വന്നാൽ കൃഷിയിടങ്ങൾ പൂർണമായും ഉപേക്ഷിച്ച് കര്‍ഷകര്‍ പലായനം ചെയ്യേണ്ടിവരും.

പെരുനാട് വില്ലേജ് ഉൾപ്പെട്ടതിനാൽ ശബരിമല, പമ്പ എന്നിവിടങ്ങളിലെ നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കും. റോഡുകളുടെ വികസനമുൾപ്പെടെ തടസ്സപ്പെടും. ശബരിമല തീർത്ഥാടനത്തെയും ഇത് സാരമായി ബാധിക്കും. തോട്ടം തൊഴിലാളി മേഖലയിൽ അടക്കം നിരവധിപേര്‍ക്ക് തൊഴിൽ നഷ്ടത്തിനും ഇടയാക്കും. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ  കാലത്ത് കേരള കോൺഗ്രസിന്റെ (എം) ആവശ്യം പരിഗണിച്ച് പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 92 ആയി കുറക്കണമെന്ന നിർദ്ദേശമാണ് കേരളം കേന്ദ്രസർക്കാരിന് സമർപ്പിച്ചത്. കേരളത്തിന്റെ വനവിസ്തൃതി 11000 കിലോമീറ്ററാണ്. 54% വനവും സംസ്ഥാനത്തുണ്ട്. കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയും ഭൂവിസ്തൃതിയുടെ കുറവും പരിഗണിച്ച് സംസ്ഥാനത്ത് പരിസ്ഥിതിലോല മേഖല വനത്തിനുള്ളിൽ നിജപ്പെടുത്തണമെന്നതാണ് കേരള കോൺഗ്രസ് (എം) നിലപാട്.

ഇതിന്റെ ഭാഗമായി അന്ന് എം.എൽ.എ എന്ന നിലയിൽ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ച് ചേർക്കുകയും മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്തിരുന്നു. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തിലുള്ള സംഘത്തോടൊപ്പം കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂവേന്ദ്ര യാദവിനെ ഡൽഹിയിൽ നേരിട്ട് കണ്ട് നിവേദനം നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നേരിട്ട് സർവ്വേ നടത്തി റിപ്പോർട്ട് തയ്യാറാക്കിയിരുന്നു.

ജനവാസ പ്രദേശങ്ങളും കൃഷിയിടങ്ങളും ഇ.എസ്.എ പരിധിയിൽ നിന്നും ഒഴിവാക്കി കൊണ്ടുള്ള നിർദ്ദേശം സംസ്ഥാന സർക്കാർ കേന്ദ്രത്തിന് അന്ന് സമർപ്പിക്കുകയും ചെയ്തിരുന്നു. വിജ്ഞാപനം ചർച്ച ചെയ്യുന്നതിന് പ്രത്യേക നിയമസഭാ സമ്മേളനവും സംസ്ഥാനതലത്തിൽ സർവ്വകക്ഷി യോഗവും വിളിച്ചു ചേർക്കണമെന്ന് ജോസ് കെ. മാണി എം.പി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി ലോല മേഖല വിഷയത്തിൽ സർക്കാരിന്റെ അടിയന്തിര നടപടികൾ ഉണ്ടായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ സമര പരിപാടികൾ ആരംഭിക്കുമെന്നും അഡ്വ.പ്രമോദ് നാരായണന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: രണ്ടാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ഇറ്റലിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം...

മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ മുസ്‌ലിംകൾക്ക് പ്രവേശനം അനുവദിക്കരുതെന്ന...

0
മുംബൈ: മഹാരാഷ്ട്രയിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഗർബ, ദണ്ഡിയ പരിപാടികളിൽ...

റാന്നി റെയ്ഞ്ച് പരിധിയിലുള്ള മുറിപ്പാറ നേഴ്സറിയിൽ തേക്കിന്‍ തൈകള്‍ വിതരണം തുടങ്ങി

0
പത്തനംതിട്ട : പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രി ഡിവിഷന് കീഴില്‍ റാന്നി റെയ്ഞ്ച്...

പന്തളത്ത് അച്ചന്‍കോവിലാറ്റില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

0
പന്തളം : അച്ചന്‍കോവിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ മധ്യവയസ്കന്റെ മൃതദേഹം ഫയര്‍ ഫോഴ്സ്...