പത്തനംതിട്ട : വെച്ചുച്ചിറ ജവഹർ നവോദയ വിദ്യാലയത്തിൽ 2027-28 അധ്യയന വർഷത്തിലേക്ക് 9, 11 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രി പ്രവേശന പരീക്ഷ നടത്തുന്നു. 2027 ഏപ്രിൽ 10നാണ് പരീക്ഷ നടക്കുക. അപേക്ഷകൾ 2026 സെപ്റ്റംബർ 30 നകം ഓൺലൈനായി സമർപ്പിക്കണം. പത്തനംതിട്ട ജില്ലയിൽ സ്ഥിരതാമസകാര്‍ക്കും ജില്ലയിലെ ഏതെങ്കിലും സർക്കാർ / സർക്കാർ അംഗീകൃത വിദ്യാലയത്തിൽ പഠനവും ഉള്ള വിദ്യാർത്ഥികൾക്കാണ് അപേക്ഷിക്കാൻ അർഹതയുള്ളത്. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് https://cbseitms.nic.in/2026/nvsix_9 എന്ന വെബ്സൈറ്റിലും 11 ആം ക്ലാസ് വിദ്യാര്‍ഥികള്‍ https://cbseitms.nic.in/2026/nvsxi_11 എന്ന വെബ്സൈറ്റിലും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ജവഹർ നവോദയ വിദ്യാലയം, വെച്ചുച്ചിറ ഓഫീസുമായി ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ 04735 294263, 9400220039, 9591196535
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























