ഏനാദിമംഗലം : ഇളമണ്ണൂരില്‍ പത്തനംതിട്ട എക്‌സൈസ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ചാരായവും കോടയും വാറ്റുപകരണങ്ങളുമായി മധ്യവയസ്കന്‍ പിടിയിലായി. ഇളമണ്ണൂര്‍ വെള്ളാരംകുന്ന് വീട്ടില്‍ വിജയകുമാര്‍ (56) ആണ് സംഘത്തിന്റെ പിടിയിലായത്. പത്തനംതിട്ട എക്‌സൈസ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.ഓ.വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇയാളുടെ വീട്ടില്‍ നിന്നും 250 ML ചാരായവും 50 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വാര്‍ഡ് അംഗം സീമയുടെ സാന്നിധ്യത്തിലാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ജയകുമാർ എസ്.എസ്., എക്‌സൈസ് ഓഫീസർമാരായ രതീഷ്, സോജൻ, ആനന്ദ് ശ്രീ, ഭാഗ്യലക്ഷ്മി, എക്‌സൈസ് ഡ്രൈവർ വിജയൻ എന്നിവർ പങ്കെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































