ന്യൂയോര്‍ക്ക് : അനുജന്റെ സംസ്ക്കാരത്തിന് തലേ ദിവസം ജ്യേഷ്ഠനും മരിച്ചു. ന്യൂയോര്‍ക്കില്‍ വര്‍ഷങ്ങളായി താമസിക്കുന്ന തിരുവല്ല നെടുമ്പ്രം കൈപ്പംചാലില്‍ ഹൗസില്‍ ജോസഫ്.കെ. ജോസഫാണ് (78) ഇളയ സഹോദരന്‍ ഈപ്പന്‍.കെ.ജോസഫിന്റെ സംസ്ക്കാരച്ചടങ്ങിന് തലേദിവസം മരണമടഞ്ഞത്. കൊവിഡ് ബാധിച്ചായിരുന്നു ഈപ്പന്‍. കെ.ജോസഫിന്റെ (74)മരണം. എന്നാല്‍ ജോസഫ്. കെ. ജോസഫ് അസുഖ ബാധിതനായി ചികിത്സയിലായിരുന്നെങ്കിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല.
ഏപ്രില്‍ ആറിന് മരണമടഞ്ഞ ഈപ്പന്റെ സംസ്ക്കാരം ന്യൂയോര്‍ക്ക് എല്‍മണ്ടിലുള്ള സെന്റ് വിന്‍സന്റ് ഡി പോള്‍ മലങ്കര കത്തോലിക്കാ പള്ളിയില്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ജോസഫും മരണമടഞ്ഞത്. ആലീസ് ഈപ്പനാണ് ഈപ്പന്‍.കെ.ജോസഫിന്റെ ഭാര്യ. സരുണ്‍ ഈപ്പന്‍, വരുണ്‍ ഈപ്പന്‍ എന്നിവര്‍ മക്കളാണ്. ഈപ്പന്റെയും ജോസഫിന്റെയും ഇളയ സഹോദരനാണ് ബിഗ് ബ്രദര്‍ എന്ന മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിച്ച ഫിലിപ്പോസ് കെ.ജോസഫ് ( ഷാജി). ജോസഫ്.കെ.ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് തിരുവല്ല പുരമറ്റം വെള്ളിക്കര മാളിയേക്കല്‍ കുടുംബാംഗമാണ്. സ്റ്റാന്‍ലി,സ്റ്റീവ്,സ്റ്റാന്‍സി എന്നിവര്‍ മക്കളാണ്.