തിരുവല്ല സ്വദേശി ന്യൂയോര്‍ക്കില്‍ മരിച്ചു ; കൊവിഡ് ബാധിച്ച് മരിച്ച അനുജന്റെ സംസ്ക്കാരത്തിന് തലേ ദിവസമാണ് ജ്യേഷ്ഠന്റെ മരണം

For full experience, Download our mobile application:
Get it on Google Play

ന്യൂയോര്‍ക്ക് : അനുജന്റെ സംസ്ക്കാരത്തിന് തലേ ദിവസം ജ്യേഷ്ഠനും മരിച്ചു. ന്യൂയോര്‍ക്കില്‍ വര്‍ഷങ്ങളായി താമസിക്കുന്ന തിരുവല്ല നെടുമ്പ്രം കൈപ്പംചാലില്‍ ഹൗസില്‍ ജോസഫ്.കെ. ജോസഫാണ് (78) ഇളയ സഹോദരന്‍ ഈപ്പന്‍.കെ.ജോസഫിന്റെ സംസ്ക്കാരച്ചടങ്ങിന് തലേദിവസം മരണമടഞ്ഞത്. കൊവിഡ് ബാധിച്ചായിരുന്നു ഈപ്പന്‍. കെ.ജോസഫിന്റെ (74)മരണം. എന്നാല്‍ ജോസഫ്. കെ. ജോസഫ് അസുഖ ബാധിതനായി ചികിത്സയിലായിരുന്നെങ്കിലും കൊവിഡ് സ്ഥിരീകരിച്ചിരുന്നില്ല.

ഏപ്രില്‍ ആറിന് മരണമടഞ്ഞ ഈപ്പന്റെ സംസ്ക്കാരം ന്യൂയോര്‍ക്ക് എല്‍മണ്ടിലുള്ള സെന്റ് വിന്‍സന്റ് ഡി പോള്‍ മലങ്കര കത്തോലിക്കാ പള്ളിയില്‍ ഇന്നലെ നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നു. അപ്പോഴാണ് ജോസഫും മരണമടഞ്ഞത്.  ആലീസ് ഈപ്പനാണ് ഈപ്പന്‍.കെ.ജോസഫിന്റെ ഭാര്യ. സരുണ്‍ ഈപ്പന്‍, വരുണ്‍ ഈപ്പന്‍ എന്നിവര്‍ മക്കളാണ്. ഈപ്പന്റെയും ജോസഫിന്റെയും ഇളയ സഹോദരനാണ് ബിഗ് ബ്രദര്‍ എന്ന മോഹന്‍ലാല്‍ ചിത്രം നിര്‍മ്മിച്ച ഫിലിപ്പോസ് കെ.ജോസഫ് ( ഷാജി). ജോസഫ്.കെ.ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് തിരുവല്ല പുരമറ്റം വെള്ളിക്കര മാളിയേക്കല്‍ കുടുംബാംഗമാണ്. സ്റ്റാന്‍ലി,സ്റ്റീവ്,സ്റ്റാന്‍സി എന്നിവര്‍ മക്കളാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...