കോഴിക്കോട്: കൊറോണ ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്ന് നാല് പേര്‍ മരണപ്പെട്ടു. കൊല്ലം, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൊറോണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇന്ന് രണ്ട് കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പൊസിറ്റീവായി ചികിത്സയിലുണ്ടായിരുന്ന ഒരു കോഴിക്കോട് സ്വദേശിയും ഒരു മലപ്പുറം സ്വദേശിയും മരണപ്പെട്ടു. കോഴിക്കോട് തളിക്കുളങ്ങര സ്വദേശിയ ആലിക്കോയയാണ് മരണപ്പെട്ടവരില്‍ ഒരാള്‍. 66 വയസായിരുന്നു. ഇദ്ദേഹത്തിന് ഹൃദയ-വൃക്ക സംബന്ധമായ രോഗങ്ങളുണ്ടായിരുന്നു.
കോഴിക്കോട് മെഡി.കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന മലപ്പുറം കോഡൂര്‍ സ്വദേശി ആലിക്കോയയാണ് മരണപ്പെട്ട രണ്ടാമന്‍. 65 വയസുള്ള ഇദ്ദേഹം നേരത്തെ തന്നെ വൃക്കരോഗത്തിന് ചികിത്സയിലായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മലപ്പുറം രണ്ടത്താണി സ്വദേശി മൂസയാണ് മരണപ്പെട്ടവരില്‍ ഒരാള്‍. ഇദ്ദേഹത്തിന് 72 വയസായിരുന്നു.
കൊല്ലം ജില്ലയിലും ഇന്നൊരു കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന പശ്ചിമബംഗാള്‍ സ്വദേശി സനാദന്‍ ദാസാണ് മരിച്ചത്. ഇദ്ദേഹത്തിന് കടുത്ത ന്യുമോണിയയും പ്രമേഹവും ഉണ്ടായിരുന്നു. 49 വയസായിരുന്നു ഇദ്ദേഹത്തിന്.