ന്യൂഡല്‍ഹി : ഇന്ത്യന്‍ സേനയുടെ ഇ.എം.ഇ ഈസ്റ്റേണ്‍ കമാന്‍ഡ് ബ്രിഗേഡിയര്‍ വികാസ് സാമ്യാല്‍ കോവിഡ് അണുബാധയെ തുടര്‍ന്ന് ഇന്ന് (വ്യാഴാഴ്ച) രാവിലെ മരിച്ചു. ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും കോവിഡ് അണുബാധയില്‍ നിന്നും മുക്തി നേടിയിരുന്നു.
ജൂണ്‍ 30 ന് അതിര്‍ത്തി സുരക്ഷാ സേനയില്‍ (ബിഎസ്‌എഫ്) 53 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായാണ് വിവരം. 1,518 കൊറോണ വൈറസ് കേസുകള്‍ ഇതുവരെ ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 345 സജീവ കേസുകളും 659 രോഗമുക്തിയും ഉള്‍പ്പെടുന്നു. കൊറോണ വൈറസ് ബാധ മൂലം ഇതുവരെ നാല് ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ മരിച്ചിട്ടുണ്ട്.