Friday, February 21, 2025 11:53 am

ആരോഗ്യവകുപ്പിന്റെ അനാസ്ഥ ; കോവിഡ് രോഗിക്ക് ചികിത്സ നിഷേധിച്ചു ; ചെങ്ങന്നൂരില്‍ പത്ര ഏജന്റ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കോവിഡ് ബാധിതനായ പത്ര ഏജന്റ് ചികിത്സ കിട്ടാതെ മരിച്ചു. പെണ്ണുക്കര പുല്ലാംതാഴെ വാഴോലിത്താനത്ത് ഭാനുസുതന്‍ പിള്ള (60) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മരുമകളും പഞ്ചായത്ത് അംഗവുമായ സീമാ ശ്രീകുമാറും ആല ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഭവത്തില്‍ ഇടപെട്ടിട്ടും ചികിത്സ ലഭ്യമായില്ലെന്ന് ആക്ഷേപം.

സംഭവത്തെപ്പറ്റി വീട്ടുകാര്‍ പറയുന്നത് ഇങ്ങനെയാണ്. രാവിലെ 7ന് ശ്വാസതടസ്സവും വിമ്മിഷ്ടവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹത്തെ കൊണ്ടുപോയി. ഇദ്ദേഹവും മൂത്തമകനും കോവിഡ് പോസിറ്റീവ് ആണെന്ന് പരിശോധനയില്‍ കണ്ടെത്തി. ചികിത്സയ്ക്ക് പ്രതിദിനം ഇരുപത്തിമൂവായിരം രൂപയാകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതോടെ വലിയ സാമ്പത്തിക സ്ഥിതി ഇല്ലാത്ത ഇവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ആശ്രയിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആരോഗ്യ വകുപ്പിന്റെ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ആശുപത്രിയില്‍ വെച്ച്‌ രജിസ്റ്റര്‍ ചെയ്‌തെങ്കിലും പിന്നീട് അറിയിപ്പൊന്നും ലഭിച്ചില്ല. ഉച്ചയായിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെട്ടു. മുളക്കുഴയിലെ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രത്തില്‍ എത്തിക്കാനായിരുന്നു നിര്‍ദ്ദേശം. ആംബുലന്‍സില്‍ കേന്ദ്രത്തില്‍ എത്തിച്ചപ്പോള്‍ ശ്വാസം മുട്ടല്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗിയെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്നായിരുന്നു നിലപാട്. ഇതോടെ ഭാനുസുതന്‍ പിളളയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോയി.

ആലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. മുരളീധരന്‍പിള്ള മുഖേന ആരോഗ്യ വകുപ്പ് അധികൃതരെയും ഇതര സര്‍ക്കാര്‍ സംവിധാനങ്ങളെയും ബന്ധപ്പെട്ടപ്പോള്‍ വീണ്ടും ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് കേന്ദ്രത്തില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടു. രണ്ടാതും കൊണ്ടുപോയപ്പോള്‍ പ്രവേശിപ്പിക്കാന്‍ സാധിക്കില്ലെന്ന് ട്രീറ്റ്‌മെന്റ് കേന്ദ്രത്തിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേ തുടര്‍ന്ന് വീട്ടിലേക്ക് തിരികെ കൊണ്ടുപോയി. ഈ സമയമത്രയും ശ്വാസതടസ്സവും വിമ്മിഷ്ടവും മൂലം ഭാനുസുതന്‍പിള്ളയുടെ നില അതീവ ഗുരുതരമായി. മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ വൈകുന്നേരം നാലുമണിയോടെ ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നും നിര്‍ദ്ദേശമെത്തിയപ്പോഴേക്കും ഇദ്ദേഹം മരിക്കുകയായിരുന്നെന്ന് സീമ പറഞ്ഞു.

സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും ലോകോത്തര ചികിത്സയാണ് കോവിഡ് രോഗികള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് ആവര്‍ത്തിക്കുമ്പോഴാണ് ചികിത്സകിട്ടാതെ മണിക്കൂറുകള്‍ രോഗിയുമായി ബന്ധുക്കള്‍ക്ക് അലയേണ്ടി വരികയും ഒടുവില്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുൻ സർക്കാരുകളുടെ എല്ലാ താത്കാലിക നിയമനങ്ങളും റദ്ദാക്കി ഉത്തരവിറക്കി ദില്ലി മുഖ്യമന്ത്രി

0
ദില്ലി : മുൻ സർക്കാരുകളുടെ എല്ലാ താത്കാലിക നിയമനങ്ങളും റദ്ദാക്കി ഉത്തരവിറക്കി...

സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാട് കടത്തി

0
മേപ്പാടി : സ്ഥിരം കുറ്റവാളിയായ യുവാവിനെ കാപ്പ നിയമ പ്രകാരം നാട്...

മൃ​ഗ​ങ്ങ​ളി​ൽ ഉ​ഷ്ണ​രോ​ഗ ഭീ​ഷ​ണി ; ക​ട​ക്കാ​ട് പ്ര​ദേ​ശ​ത്ത്​ ര​ണ്ടു വീ​ട്ടി​ൽ വ​ള​ർ​ത്തു​നാ​യ്​​ക്ക​ളെ ച​ത്ത നി​ല​യി​ൽ...

0
പ​ന്ത​ളം : വേ​ന​ൽ ക​ടു​ത്ത​തോ​ടെ മൃ​ഗ​ങ്ങ​ളി​ൽ ഉ​ഷ്ണ​രോ​ഗ ഭീ​ഷ​ണി നി​ല​നി​ൽ​ക്കെ...