ദമ്മാം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളികൂടി മരിച്ചു. തിരുവനന്തപുരം ചെമ്പഴന്തി സ്വദേശി ബൈജു കുമാര്‍ (48) ആണ് മരിച്ചത്. ശരീരം തളര്‍ന്ന് റൂമില്‍ ബോധമില്ലാതെ കിടന്ന ബൈജുവിനെ സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്.
28 ദിവസമായി മുബറസ് ബിന്‍ജലവി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ച 2.20നായിരുന്നു മരണം. അല്അഹ്സയില് 14 വര്‍ഷത്തോളമായി പ്ലംബറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: അര്‍ച്ചന എ.നായര്‍. മക്കള്‍: വൈഷ്ണവി, വൈഷ്ണവ്. നവയുഗം സാംസ്കാരിക വേദി അല്‍അഹ്സ മേഖല പ്രസിഡന്റ് ഉണ്ണി മാധവ ന്റെ നേതൃത്വത്തില്‍ മൃതദേഹം അല്അഹ്സയില്തന്നെ സംസ്കരിക്കാനുള്ള നിയമനടപടി പൂര്‍ത്തിയാക്കി വരുന്നു.