Friday, July 4, 2025 3:37 pm

കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി ദുബായില്‍ മരണപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ദുബായ് : കോവിഡ് ബാധിച്ച് കോഴിക്കോട് സ്വദേശി ദുബായില്‍ മരണപ്പെട്ടു. എകരൂല്‍ ഉണ്ണികുളം വള്ളിയോത്ത് കുറുപ്പറുകണ്ടി അബ്​ദുല്ലയുടെ മകന്‍ സുബൈര്‍ (35) ദുബായില്‍ മരിച്ചത്‌. കോവിഡ്​ ബാധിച്ചതിനെ തുടര്‍ന്ന്​ മൂന്നു മാസമായി ദുബായിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു.

എന്നാല്‍, കഴിഞ്ഞ രണ്ടു​ മാസത്തിനിടെ നടത്തിയ പരിശോധനഫലങ്ങളെല്ലാം നെഗറ്റീവായിരുന്നു. ചൊവ്വാഴ്​ച രാത്രിയാണ്​ മരണം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ഏപ്രില്‍ 28ന് ദുബായ് ആസ്​റ്റര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കോവിഡ് പരിശോധനഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അമേരിക്കന്‍ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.

കോവിഡ്​ പ്രോട്ടോകോള്‍ അനുസരിച്ച്‌ ദുബായ് സോനാപൂര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കി. ദുബായിലുള്ള സഹോദരന്‍ മുനീറി​ന്റെയും അഷ്‌റഫ്‌ താമരശ്ശേരിയുടെയും നേതൃത്വത്തിലായിരുന്നു ഖബറടക്കം. അമേരിക്കന്‍ ആശുപത്രിയിലെ ഡോ.ബാലു ഭാസ്​കറായിരുന്നു ചികിത്സാ സഹായങ്ങള്‍ ചെയ്​തിരുന്നത്​. മാതാവ്‌: സുബൈദ. ഭാര്യ: തഹാന തസ്നി (വാളൂര്‍). മക്കള്‍: മുഹമ്മദ്‌ അസീം, മുഹമ്മദ്‌ ആമിര്‍, ഫൈസാന്‍. സഹോദരങ്ങള്‍: മുനീര്‍ (ദുബൈ), സഫീര്‍.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പ്രതിസന്ധിയിലായി അടവി ഗവി ടൂർ പാക്കേജ്

0
കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന വിനോദ സഞ്ചാരികളുടെ...

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

0
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ പ്രാഥമിക...

അരുവാപ്പുലം – ഐരവൺ പാലം നിർമ്മാണം പ്രതിസന്ധിയിൽ

0
കോന്നി : അരുവാപ്പുലം - ഐരവൺ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന...

മന്ത്രിമാരായ വീണാ ജോര്‍ജിനും വിഎന്‍ വാസവനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം : എംഎം ഹസന്‍

0
തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീട്ടമ്മ...