സ്വ​പ്‌​നയും എം. ​ശി​വ​ശ​ങ്ക​റും ഒ​രു​മി​ച്ച്‌ യാ​ത്ര​ക​ള്‍ : കേ​ന്ദ്ര ഏ​ജ​ന്‍സി​ക​ള്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സ്വ​പ്‌​നയും എം. ​ശി​വ​ശ​ങ്ക​റും ഒ​രു​മി​ച്ച്‌ യാ​ത്ര​ക​ള്‍ ന​ട​ത്തി​യ​ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ന്ദ്ര ഏ​ജ​ന്‍സി​ക​ള്‍ അ​ന്വേ​ഷ​ണം തു​ട​ങ്ങി. സ്പേസ്പാ​ര്‍ക്ക് ആ​ശ​യ​ത്തെ​ക്കു​റി​ച്ചു​ള്ള പ്രാ​രം​ഭ ച​ര്‍ച്ച​യ്ക്കാ​യി ശി​വ​ശ​ങ്ക​ര്‍ ബെം​ഗ​ളൂ​രു ഉ​ള്‍​പ്പെ​ടെ ഇ​ട​ങ്ങ​ളി​ല്‍ യാ​ത്ര ന​ട​ത്തി​യി​രു​ന്നു. ഇ​തി​ല്‍ പ​ല​തി​ലും സ്വ​പ്‌​ന അ​നു​ഗ​മി​ച്ച​താ​യാ​ണ് വി​വ​രം. യാ​ത്ര​ക​ളി​ല്‍ അ​വ​ര്‍ ബ​ന്ധ​പ്പെ​ട്ട​വ​രെ ക​ണ്ടെ​ത്താ​നാ​ണ്​ ശ്ര​മം. കൂ​ടി​ക്കാ​ഴ്ച​ക​ള്‍​ക്ക്​ സ്വ​പ്‌​ന​യെ കൂ​ടെ​കൂ​ട്ടാ​ന്‍ ശി​വ​ശ​ങ്ക​റി​ന് ഔ​ദ്യോ​ഗി​ക അ​നു​മ​തി​യു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ക്കും.

കൂടുതല്‍ ദൃശ്യങ്ങള്‍ തിരഞ്ഞ്​ എ​ന്‍.​​ഐ.​എ. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ കൂ​ടു​ത​ല്‍ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ എ​ന്‍.​ഐ.​എ തീ​രു​മാ​നിച്ചു. നി​ല​വി​ല്‍ ജൂ​ലൈ ഒ​ന്നു​മു​ത​ല്‍ 12 വ​രെ​യു​ള്ള ദൃ​ശ്യ​ങ്ങ​ളാ​ണ് ആ​വ​ശ്യ​പ്പെ​ട്ടത്. ശി​വ​ശ​ങ്കറെ ചോ​ദ്യം ​ചെ​യ്യും മു​മ്പ്‌ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ക്കാന്‍ വേ​ണ്ടി​യാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ല്‍ ല​ഭി​ച്ചി​ല്ല. ആ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​രു​വ​ര്‍​ഷം വ​രെ​യു​ള്ള ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ നീ​ക്കം ആ​രം​ഭി​ച്ച​ത്. പ​രി​ശോ​ധ​ന അ​ടു​ത്ത​യാ​ഴ്ച തു​ട​ങ്ങും.

ഇ​പ്പോ​ള്‍ പി​ടി​യി​ലാ​യ സം​ഘം 2019 ജൂ​ലൈ മു​ത​ല്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത് ന​ട​ത്തു​ന്നു​ണ്ട്. സം​ഘാം​ഗ​ങ്ങ​ളി​ല്‍ ആ​രെ​ങ്കി​ലും സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ എ​ത്തി​യി​രു​ന്നോ എ​ന്ന് സ്ഥി​രീ​ക​രി​ക്കാ​നാണ് പ​രി​ശോ​ധ​ന. കേ​സി​ല്‍ ഉള്‍പെട്ട ചി​ല​ര്‍ സെ​ക്ര​ട്ടേ​റി​യ​റ്റ് പ​രി​സ​ര​ത്ത് ഒ​രു വ​ര്‍ഷ​ത്തി​നിടെ പ​ല​ത​വ​ണ എ​ത്തി​യെ​ന്ന നി​ഗ​മ​ന​വു​മു​ണ്ട്. മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ശി​വ​ശ​ങ്ക​റി​ന്റെ​യും ഓ​ഫീസ്, സെ​ക്രട്ടേ​റി​യ​റ്റ് അ​ന​ക്‌​സ്, യു.​ഇ.​എ കോ​ണ്‍സു​ലേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ടു​ത്ത​മാ​സ​ത്തോ​ടെ ല​ഭ്യ​മാ​കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...