കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകര മോളത്തുപറമ്പില്‍ സദാനന്ദന്‍ (57), മൂത്തകുന്നം കോട്ടുവളളിക്കാട് തറയില്‍ വൃന്ദ ജീവന്‍ (54) എന്നിവരാണ് മരിച്ചത്.
മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഇരുവരുടെയും സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചതായി അധികൃതര്‍ അറിയിച്ചു.
സദാനന്ദന് ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. കാന്‍സര്‍ ബാധിതയായിരുന്നു വൃന്ദ ജീവന്‍ എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. എറണാകുളത്ത് അനുദിനം കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്നത് ആശങ്കവര്‍ധിപ്പിക്കുകയാണ്.