എറണാകുളം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശി എം.എസ് ജോണ്‍ (85) ആണ് മരിച്ചത്. കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ മാസം 29നാണ് ജോണിനെ കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇന്നലെ ഏറ്റവും കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത് എറണാകുളത്താണ്. 705 പേര്‍ക്കാണ് ഇന്നലെ മാത്രം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു
RECENT NEWS
Advertisment