ജുബൈല്‍ : കൊവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി ജുബൈലില്‍ മരിച്ചു. പോത്തന്‍കോട് പള്ളിപ്പുറം സിആര്‍പിഎഫിന് സമീപം ലക്ഷ്മി എസ്റ്റേറ്റ് റോഡില്‍ ഷമീബ് മന്‍സിലില്‍ അബ്‌ദുറഹ്‌മാന്‍ ബഷീര്‍ (60) ആണ് മരിച്ചത്. രണ്ടാഴ്ചയായി പനി ബാധിച്ചു ചികിത്സയിലായിരുന്നു. കടുത്ത ശ്വാസം മുട്ടും ചുമയും അനുഭപ്പെട്ടതിനെ തുടര്‍ന്ന് ജുബൈല്‍ ക്രൈസിസ് മാനേജ്‌മെന്‍റ് പ്രതിനിധികളുടെ സഹായത്തോടെ മുവാസത്ത് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചതോടെ വെന്‍റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
ദമാമില്‍ കൊവിഡ് ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു
RECENT NEWS
Advertisment