റിയാദ് : സൗദിയില്‍ കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു. കൊല്ലം മയ്യനാട് താന്നി സ്വദേശി വിക്ടര്‍ ഷാജി (53) ആണ് മരിച്ചത്. 30 വര്‍ഷമായി അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരനായിരുന്നു. ശ്വാസ തടസവും ചുമയും കഠിനമായതോടെ ദമ്മാം സെന്‍ട്രല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ കോവിഡ് പോസിറ്റിവ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഭാര്യ – മോളി ഷാജി. മക്കള്‍ – ജിയോ ഷാജി, ജീന ഷാജി.
സൗദിയില്‍ കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു
RECENT NEWS
Advertisment