Sunday, April 13, 2025 9:02 pm

രാജ്യത്ത് കൊവിഡ് ബാധിതർ 8000 കടന്നു , മഹാമാരിയിൽ രാജ്യത്ത് ജീവൻ നഷ്ടപ്പെട്ടത് 273 പേർക്ക്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : മഹാമാരിയിൽ രാജ്യത്ത് മരിച്ചവരുടെ എണ്ണം 273 ആയി. ആകെ 8356 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 34 പേർ മരിക്കുകയും 909 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുകയുമുണ്ടായതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഇന്നലെ ആയിരത്തിന് മുകളിൽ പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ സ്ഥിരീകരിക്കുന്ന കേസുകളുടെ എണ്ണത്തിലുണ്ടാകുന്ന കുറവ് ആശ്വാസകരമാണ്. അതേസമയം മഹാരാഷ്ട്രയിൽ സ്ഥിതി കൂടുതൽ ഗുരുതരമായി തുടരുകയാണ്. ധാരാവിയിൽ മാത്രം ഇതുവരെ നാല് പേർ മരിക്കുകയും 28 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

അതേസമയം കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതിൽ കേന്ദ്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കുമെന്നാണ് സൂചന. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചർച്ചയിൽ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാൻ ധാരണയായിരുന്നു. കൂടുതൽ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണ. സർക്കാർ ഓഫീസുകളുടെ പ്രവർത്തനവും ഭാഗികമായി വീണ്ടും തുടങ്ങിയേക്കും. കേന്ദ്ര മന്ത്രിമാരും ജോയിന്റ് സെക്രട്ടറിതലം മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥരും നാളെ മുതൽ ഓഫീസുകളിലെത്തണമെന്ന് നിർദ്ദേശിച്ചതായാണ് വിവരം. മുതിർന്ന ഉദ്യോഗസ്ഥരെ സഹായിക്കാൻ മൂന്നിലൊന്ന് ജൂനിയർ ഉദ്യോഗസ്ഥരും സ്റ്റാഫുകളുമുണ്ടാകും. സാമൂഹിക അകലവും കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങളും പാലിച്ചാകും നടപടി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിംഗപ്പൂരിലുണ്ടായ തീപിടുത്തത്തില്‍ പരുക്കേറ്റ മകനുമായി പവൻ ഇന്ത്യയിലെത്തി

0
ആന്ധ്രാ: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ ഇന്ത്യയില്‍ തിരികെയെത്തി. ക‍ഴിഞ്ഞ...

നട്ടുച്ചയ്ക്കു നിഴലില്ലാത്ത പ്രതിഭാസത്തിന്‌ (നിഴലില്ലാ ദിനം) തുടക്കമായി

0
റാന്നി: നട്ടുച്ചയ്ക്കു നിഴലില്ലാത്ത പ്രതിഭാസത്തിന്‌ (നിഴലില്ലാ ദിനം) തുടക്കമായി. ശാസ്ത്ര പ്രതിഭാസങ്ങളിലേക്ക്...

യു.പിയിൽ മൂന്ന് വയസ്സുകാരൻ പേവിഷബാധയേറ്റ് മരിച്ചു

0
ലഖ്നോ: അലിഗഡിൽ മൂന്ന് വയസ്സുകാരൻ പേവിഷബാധയേറ്റ് മരിച്ചു. നഗ്ല നാഥ്ലു സ്വദേശി...

പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ കിണർ വല നൽകുന്ന പദ്ധതിയുടെ ഉദ്ഘാടനം നടത്തി

0
റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി വാർഡിലെ...